എ.എൽ.പി.എസ് തൊടികപ്പുലം/അക്ഷരവൃക്ഷം/റോസിയും കൂട്ടുകാരും (കഥ)

Schoolwiki സംരംഭത്തിൽ നിന്ന്
റോസിയും കൂട്ടുകാരും


പണ്ട് കാലത്ത് പച്ച പുതച്ച ഗ്രാമത്തിൽ ഒരു സുന്ദരിയായ റോസി എന്നു പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു. അവൾക്ക് മൂന്ന് കൂട്ടുകാരുണ്ടായിരുന്നു. ചിന്നു, കിച്ചു, ചിഞ്ചു ഇതായിരുന്നു കുട്ടുകാരികളുടെ പേർ. അവർ ഒപ്പം പഠിക്കും കളിക്കും...

ഒരു ദിവസം സ്കൂളിൽ നിന്ന് റോസിയെ കുട്ടികൾ ഇരട്ട പേര് വിളിച്ച് കളിയാക്കി. അത് റോസിയെ വളരെ വേദനിപ്പിച്ചു. അവൾ കരുതി, തന്റെ കൂട്ടുകാരികളായിരിക്കും ഇതിന് പിന്നിൽ റോസി അവരെ ഒരു പാട് വഴക്ക് പറഞ്ഞു. റോസിയും കൂട്ടുകാരും തമ്മിൽ പിരിഞ്ഞു. ഒരുമിച്ചുള്ള കളിയും ചിരിയുമൊക്കെ ഇല്ലാതായി. റോസി അവരെ വഴക്ക് പറഞ്ഞതിനെ കുറിച്ചാലോചിച്ച് ഒരു പാട് വിഷമിച്ചു.

ഒരു ദിവസം റോസിയുടെ വീട്ടിൽ ചിന്നുവും കിച്ചുവും ചിഞ്ചുവും അവളെ കാണാനായി വന്നു. റോസി അവരെ തിരിഞ്ഞ് പോലും നോക്കിയില്ല. റോസിയുടെ കൂട്ടുകാരികൾ പറഞ്ഞു, റോസി... നമ്മൾ എല്ലാവരും സുഹൃത്തുക്കളാണ്. ഞങ്ങൾ നിനക്ക് ഇഷ്ടമില്ലാത്ത എന്തെങ്കിലും ചെയ്തിട്ടുണ്ടോ? ഞങ്ങളല്ല നിന്നെ കളിയാക്കിയതിന്ന് പിന്നിൽ. നീ ഞങ്ങളെ വിശ്വസിക്കൂ... നമ്മൾ അടുത്ത കൂട്ടുകാരികളാണ്. അപ്പോൾ റോസി അവരെ കെട്ടിപ്പിടിച്ച് കരഞ്ഞു കൊണ്ട് പറഞ്ഞു. എന്നോട് ക്ഷമിക്കൂ... ഞാൻ നിങ്ങളെ ഒരു പാട് തെറ്റ് ധരിച്ചു. നമ്മൾ എപ്പോഴും അടുത്ത കൂട്ടുകാരികളായിരിക്കും.


നദ വി പി
4 എ എൽ പി സ്കൂൾ തൊടികപ്പുലം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ