എ.എൽ.പി.എസ് കോണോട്ട്/സൗകര്യങ്ങൾ/സ‍ുഭിക്ഷം-ഉച്ചഭക്ഷണവിതരണം

പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും വളരെ ചിട്ടയോടും കൃത്യതയോടും കൂടി വിതരണം ചെയ്യുന്ന‍ു.അധ്യാപകരുടെയും രക്ഷിതാക്കളു ടെയും മേൽനോട്ടത്തിലും പങ്കാളിത്തത്തിലും ആണ് പ്രഭാതഭക്ഷണത്തിന്റെയും ഉച്ചഭക്ഷ ണത്തിന്റേയും പാചകവും വിതരണവും നടക്കുന്നത്. ഒന്ന് മുതൽ നാല് വരെ ക്ലാസുകളിൽ പഠിക്കുന്ന മ‍ുഴ‍ുവൻ വിദ്യാർത്ഥികൾക്ക‍ും പ്രീപ്രൈമറി വിദ്യാർഥികൾക്കും വിഭവസമൃദ്ധമായ ഉച്ചഭക്ഷണം പ്രഭാതഭക്ഷണവും നൽകിവരുന്നു. ഉച്ചഭക്ഷണത്തിന്റെ പാചകത്തിനും വിതരണത്തിനും വേണ്ട മേൽനോട്ടം വഹിക്കാനും സഹായിക്കാനുമായി ഓരോ ദിവസവും അമ്മമാരുടെ സേവനം പ്രയോജനപ്പെടുത്തി വരുന്നു. കൂടുതൽ സുതാര്യതയും കാര്യക്ഷമതയും ഇതുമൂലം വർദ്ധിപ്പിക്കുവാൻ കഴിയുന്നുണ്ട് .ഉച്ചഭക്ഷണത്തിനും പ്രഭാതഭക്ഷണത്തിനു പുറമേ ആഴ്ചയിൽ രണ്ട് തവണ പാലും ഒരു ദിവസം മുട്ടയും നൽകിവരുന്നു.എല്ലാ ബുധനാഴ്ചയും നാട്ടുരുചി പദ്ധതിയിലൂടെ ഒരു നാടൻ വിഭവവും തയ്യാറാക്കി നൽകുന്നു.എല്ലാ വിദ്യാർഥികളും വളരെ സന്തോഷത്തോടെയാണ് സ്കൂളിൽ നിന്ന് ഭക്ഷണം കഴിക്കുന്നത്.ആഘോഷ ദിവസങ്ങളിൽ സ്പെഷ്യൽ ഭക്ഷണങ്ങളും കുട്ടികൾക്ക് നൽകിവരുന്നു.കുട്ടികളുടെ പിറന്നാൾ ദിവസങ്ങളിൽ പ്രഭാതഭക്ഷണത്തിനു പകരം പായസം വിതരണം ചെയ്യാറുണ്ട്.