കുട്ടികൾക്ക് ഒഴിവുസമയങ്ങൾ ആസ്വദിക്കുന്നതിന് അതിന് വായനാശീലം വളർത്തുന്നതിനും ആയി സ്കൂളിന് മുന്നിലായി വായനപുര സജ്ജമാക്കി.പത്രങ്ങളും ബാല പ്രസിദ്ധീകരണങ്ങളും അവിടെ ലഭ്യമാണ്.കുട്ടികൾ ഒഴിവുസമയങ്ങൾ പരമാവധി വായന പുരയിൽ ചിലവഴിക്കുന്നു.പത്രങ്ങളും പ്രസിദ്ധീകരണങ്ങളും പ്രദേശത്തെ വിവിധരാഷ്ട്രീയ പ്രവർത്തകരുടെ സംഭാവനകളാണ്.പി ടി എ യുടെയും അധ്യാപകരുടെയും സഹകരണത്തോടെയാണ് ഇതിനുള്ള സാമ്പത്തിക പരിപാടി ഒരുക്കിയത്.വാർഡ് മെമ്പർ ലിനി എം കെ യുടെ അധ്യക്ഷതയിൽ കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി അപ്പുക്കുട്ടൻ മാസ്റ്റർ വായനാപുര വിദ്യാർത്ഥികൾക്ക് സമർപ്പിച്ചു.വിദ്യാർത്ഥികളിൽ വായനാതാൽപര്യം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ മികവ് പ്രവർത്തനമായ അക്ഷരവെളിച്ചം പദ്ധതിയുടെ ഭാഗമായി പി.ടി.എ യുടെ നേതൃത്വത്തിൽ ആരംഭിച്ച സംരംഭമാണ് വായനപ്പുര.സ്‍കൂളിന് മുൻഭാഗത്ത് വളരെ ആകർഷകമായാണ് വായനപ്പുര നിർമിച്ചിരിക്കുന്നത്,വിവിധ മലയാളം,ഇംഗ്ലീഷ് പത്രങ്ങളും ബാലമാസികകളും ഇവിടെ ലഭ്യമാണ്.ഒഴിവു സമയങ്ങളിലുo അവധി ദിവസങ്ങളിലും കുട്ടികളും മുതിർന്നവരു പരമാവധി ഈ സംവിധാനം ഉപയോഗിക്കുന്നു.