എ.എൽ.പി.എസ് കോണോട്ട്/സൗകര്യങ്ങൾ/പ്രഭാതഭക്ഷണപദ്ധതി

Schoolwiki സംരംഭത്തിൽ നിന്ന്

രാവിലെ ശരിയായ രീതിയിൽ ഭക്ഷണം കഴിച്ച് വരാത്ത കുട്ടികൾക്കും അ മദ്രസ കഴിഞ്ഞുവരുന്ന കുട്ടികൾക്കും ഏറെ ഉപകാരമാണ് സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതി.രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അധ്യാപകരുടെയും പൂർണ പങ്കാളിത്തത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.ഉപ്പുമാവ്,പഴം,ചെറു കടികൾ,കുറിയരികഞ്ഞി , ..തുടങ്ങി കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള വിഭവങ്ങളാണ് പ്രഭാത ഭക്ഷണത്തിലൂടെ വിതരണം ചെയ്യുന്നത്.രാവിലത്തെ ക്ലാസ് കഴിഞ്ഞ് 11 30നാണ് ഇവ വിതരണം ചെയ്യുന്നത്.പിറന്നാൾ മധുരമായും ഓർമ്മ ദിവസങ്ങളായും ചില വിദ്യാർഥികൾ ഈ പദ്ധതി ഏറ്റെടുക്കാറുണ്ട്.