എ.എൽ.പി.എസ് കുറ്റിപ്പുറം സൗത്ത്/അക്ഷരവൃക്ഷം/ കോവിഡ് -19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് -19

കോവിഡ്- 19 അഥവാ കൊറോണ വൈറസ് ഡിസീസ് 20l9 നമ്മെ കാർന്ന് തിന്നു കൊണ്ടിരിക്കുന്ന മഹാമാരി രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ലോകം കണ്ടതിൽ വെച്ച് ഏറ്റവും ഭയാനകവും ദയനീയവുമായ ഒരു ദുരന്തം. ചൈനയിലെ വുഹാൻ എന്ന പട്ടണത്തിൽ നിന്ന് വ്യാപിച്ച ഈ വ്യാധി ഇതുവരെ കൊണ്ടുപോയത് രണ്ടര ലക്ഷത്തിൽ പരം മനുഷ്യ ജീവനകളേയാണ്. മുപ്പത് ലക്ഷത്താേളം രോഗികളുള്ള ഈ വ്യാധി ഒന്നരവർഷത്തോളം കാണുമെന്നാണ് വൈദ്യലോകം പറയുന്നത്.2019 ഡിസംബർ അവസാനത്തിൽ ആരംഭിച്ച ഈ രോഗം ഇന്ത്യയിൽ ആദ്യമെത്തിയത് നമ്മുടെ കൊച്ചു കേരളത്തിൽ തന്നെയാണ്. എങ്കിലും മരണനിരക്ക് കുറവാണെന്നത് ആശ്വാസകരം തന്നെയാണ്.ഇത് യു.എ.ഇ.യിൽ നിന്ന് വന്ന പ്രവാസികൾ വഴിയും ചൈനയിൽ നിന്നെത്തിയ വിദ്യാർത്ഥികൾ വഴിയുമാണ്.നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത അണു സമാനമായ ഒരു വൈറസ് മൂലം നിശ്ചലമായ ഈ ലോകവും സ്തഭനാവസ്ഥയും അതിൻ്റെ ഫലമായി നമ്മുടെ ജീവിതതാളത്തിൽ വന്ന പെട്ടെന്നുള്ള മാറ്റങ്ങളും ചിന്തനീയമാണ്. ഇനിയുള്ള ലോക ചരിത്രം തന്നെ അറിയപ്പെടുന്നതും പഠനങ്ങൾക്ക് വിധേയമാകുന്നതും കൊറോണക്ക് മുമ്പും ശേഷവുമുള്ള കാലഘട്ടം എന്നായിരിക്കും. ലോകരാഷ്ട്രങ്ങളുടെ സാമ്പത്തികവും വ്യാവസായികവും ഉൾപ്പെടെയുള്ള മറ്റെല്ലാ വ്യവസ്ഥകളും തകിടം മറിച്ച ഈ രോഗത്തിന് വാക്സിനേഷനാേ ട്രീറ്റ്മെൻ്റ് പ്രോട്ടോക്കോളോ കണ്ടെത്തുന്നതിനായിട്ടില്ല എന്നുള്ളത് ഏറ്റവും ഭയപ്പെടുത്തുന്ന വസ്തതയാണ്. ഈ രോഗത്തിനെ ചെറുക്കാൻ നാമേവരുടേയും വൃത്തിയും ശുചിത്വ ബോധവും കൊണ്ട് മാത്രമെ കഴിയുകയുള്ളൂ. മാസ്ക്ക് ധരിച്ച് അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്ത് ഇറങ്ങുകയും 20 സെക്കൻ്റ് എടുത്ത് കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകിയും സാമൂഹിക അകലം പാലിക്കുകയും ചെയ്ത് നമുക്ക് ഒത്തൊരുമിച്ച് ഈ വിപത്തിനെ നേരിടാം നമുക്ക് വേണ്ടി ആഹാേരാത്രം പണിയെടുക്കുന്ന വൈദ്യശാത്ര രംഗത്തെ ഡോക്ട്ടർമാർ തുടങ്ങി ക്ലീനിംങ് ഡിപ്പാർട്മെൻ്റ് ജീവനക്കാർവരെയും പോലീസ് ഉദ്യോഗസ്ഥൻമാർ തുടങ്ങി സന്നദ്ധസേവകർ വരെയും ഉള്ളവരുടെ പങ്ക് അവിസ്മരണീയമാണ്. ലോക ചരിത്രത്തിൽ ഇടം നേടിയ ഈ മഹാമാരിയെ നേരിടാൻ നമുക്ക് ഒന്നിച്ച് കൈകോർക്കാം

This too will pass we shall overcome

ഹയഫൈസൽ
5 B എ.എൽ.പി.സ്കൂൾ കുറ്റിപ്പുറം സൗത്ത്
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം