എ.എൽ.പി.എസ് അക്കരപ്പുറം/അക്ഷരവൃക്ഷം/ഞാൻ കോവിഡ് - 19
ഞാൻ കോവിഡ് - 19
കൂട്ടുകാരെ.... ഞാൻ കോവിഡ് -19. എന്റെ കുടുംബം വളരെ വലുതാണ്. 1960 കളിൽത്തന്നെ ഞങ്ങൾ മനുഷ്യരിലേക്ക് കുടിയേറിപ്പാർക്കാനുള്ള ശ്രമത്തിലായിരുന്നു. വിവിധ വർഷങ്ങളിലുള്ള ഞങ്ങളുടെ ശ്രമങ്ങളെ നിങ്ങൾ പരാജയപ്പെടുത്തി.. എന്നാൽ ഇപ്പോൾ ഞാൻ വന്നിരിക്കുന്നത് കൂടുതൽ ശക്തിയോടെയാണ്. ഓരോ സമയങ്ങളിൽ ഞങ്ങൾ വന്നപ്പോഴും നിങ്ങൾ ഞങ്ങൾക്ക് ഓരോ പേരിട്ട് വിളിച്ചു.. എന്നാൽ ഇപ്പോൾ നിങ്ങൾ എനിക്കു നൽകിയ പേര് നന്നായി ഇഷ്ടായി - 'കോ വിഡ്- 19..' ഈ പേര് നിങ്ങൾ എനിക്ക് നൽകിയത് ഞാൻ കൊറോണ കുടുംബത്തിൽപ്പെട്ട വൈറസ് ആയതു കൊണ്ടും നിങ്ങളിൽ രോഗം പടർത്തുന്നതു കൊണ്ടും എന്റെ രംഗപ്രവേശനം 2019 -ൽ ആയതു കൊണ്ടു മാത്രമാണെന്നും എനിക്ക് മനസ്സിലായി.. ചൈനയിലെ വുഹാനിൽ നിന്നും തുടങ്ങിയ ഞങ്ങളുടെ യാത്ര ഇപ്പോൾ ലോകത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും എത്തിക്കഴിഞ്ഞു. എന്നാൽ നിങ്ങളുടെ ഈ കൊച്ചു കേരളത്തിൽ ഞങ്ങൾ നന്നേ പ്രയാസപ്പെടുന്നുണ്ട് ട്ടോ... മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകർന്ന് പകർന്നാണ് എന്റെ ഇപ്പോഴത്തെ യാത്ര... നിങ്ങൾ സാമൂഹിക അകലം പാലിക്കുന്നതും വൃത്തിയോടെ നടക്കുന്നതും സോപ്പ് ഉപയോഗിച്ച് കൈകൾ, മുഖം എന്നിവ വൃത്തിയാക്കുന്നതും മാസ്ക് ധരിക്കുന്നതും അണുനാശിനികൾ ഉപയോഗിക്കുന്നതും എന്റെ യാത്രകളെ തടസ്സപ്പെടുത്തുന്നുണ്ട്.. നിങ്ങളിങ്ങനെ പോയാൽ ഒരിക്കൽ കൂടി ഞാൻ പരാജയപ്പെട്ടേക്കാം...
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ