എ.എൽ.പി.എസ്. വടക്കുമുറി/അക്ഷരവൃക്ഷം/ദീനമകറ്റിയ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
ദീനമകറ്റിയ നാട്

ഒരു മഹാ കൊട്ടാരത്തിൽ ഒരു രാജാവ് താമസിക്കുന്നുണ്ടായിരുന്നു . രാജാവിൻ്റെ പ്രജകൾക്ക് പരിസരം വൃത്തിയാക്കുന്നതിൽ തീരെ ശ്രദ്ധയില്ലായിരുന്നു. മാലിന്യങ്ങളെല്ലാം പുറത്തേക്ക് തള്ളി, പലയിടത്തും വെള്ളം കെട്ടിക്കിടക്കുന്നതിൽ കൊതുകുകൾ നിറഞ്ഞു. അങ്ങനെ കുറെ ദിവസം കടന്നുപോയി രാജാവിനും നാട്ടുകാർക്കും അസുഖം പിടിപെട്ടു. പരിചാരകർ വേഗം വൈദ്യരെ വിളിച്ചു. വൈദ്യർ പറഞ്ഞു: "പരിസരവും വീടും വൃത്തിയാക്കണം. മാലിന്യങ്ങൾ പരിസരത്തേക്ക് തളളരുത്. വെള്ളം എവിടെയും കെട്ടിക്കിടക്കാൻ അനുവദിക്കരുത്." വൈദ്യർ അസുഖത്തിന് വേണ്ട മരുന്ന് നൽകി. രാജാവ് പ്രജകളോട് ആജ്ഞാപിച്ചു ."നിങ്ങൾ വൈദ്യർ പറഞ്ഞപോലെ പ്രവർത്തിക്കുക. പ്രജകൾ വൈദ്യർ പറഞ്ഞത് ചെയ്തു. കുറെ ദിവസം കടന്നു പോയി. രാജാവിൻ്റെ അസുഖം മാറി. രാജാവ് ആജ്ഞാപിച്ചു. " ഇനി എന്നും ഇങ്ങനെ ചെയ്യണം." അവർ എന്നും അതുപോലെ ചെയ്തു തുടങ്ങി .അന്ന് മുതൽ ആർക്കും അസുഖം ബാധിച്ചില്ല.

സാമിർ വള്ളുവങ്ങാടൻ
4 B എ എൽ പി എസ്‌ വടക്കുംമുറി,അരീക്കോട്,മലപ്പുറം
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ