ലോകമെങ്ങും ഭീതിയിലാണിപ്പോൾ
കൊറോണയെന്നൊരു വൈറസിനാൽ
കരുതിയിരിക്കു മഹാവ്യാധിയെ
അകന്നിരിക്കാം അകറ്റിനിർത്താം
കൈകൾ കഴുകി തടഞ്ഞുനിർത്താം
കണ്ണികൾ പൊട്ടിക്കാം സുരക്ഷിതരാകാം
വീട്ടിലിരിക്കു സുരക്ഷിതരാകാം
പേടിപ്പെടുത്തുന്ന മരണ നിരക്കുകൾ
ഭീതിപ്പെടുത്തുന്ന വർത്തകളാൽ
പത്ര താളുകളും ചാനലുകളും
അന്ത്യനിമിഷങ്ങളിൽ പോലും
ഉറ്റവരെയും ഉടയവരെയും കാണാതെ
അനാഥയെ പോലെ യാ യാത്രയാകേണ്ടിവരുന്ന
മർത്യന്റെ അവസ്ഥ എത്ര ഭയാനകം