രാവിലെപ്പോഴോ
വട്ടമരത്തിൻ
കൊമ്പിലിരുന്നൊരു
രാക്കിളിപ്പെണ്ണു പാടുന്നു.
ഉറക്കം വരാതെ ഞാനുമീ
ജനലിലൂടെങ്ങോ
നോക്കിയിരിക്കുമ്പോൾ.
മധുരമായി പാടുന്ന
കിളിതൻ പാട്ടിലലിഞ്ഞു
ഞാനുമെങ്ങോ പോയിടുന്നു.
നാടാകെ അലഞ്ഞു ഞാൻ
കാടും കണ്ടു ഞാൻ
കിളിപ്പെണ്ണിൻ
പാട്ടിന്നീണമായി
പാൽപുഴയായ് ഒഴുകും
നിലാവിലൊരു
പാൽ തുള്ളിയായ്
മാറിപ്പോയ് ഞാൻ.
കാടിൻറെ വിളക്കുമായ്
പാറിപ്പറക്കുന്ന
മിന്നാമിന്നി തൻ
വെളിച്ചമായ് ഞാൻ.
നേരം വെളുത്തതും
കിളി പാറിപ്പറന്നതും
അറിയാതെ ഞാനൊരു
സ്വപ്നമായി..