എ.എൽ.പി.എസ്. തിമിരി/അക്ഷരവൃക്ഷം/ രാജുവിന്റെ വീട്

Schoolwiki സംരംഭത്തിൽ നിന്ന്
രാജുവിന്റെ വീട്
വെക്കേഷൻ കാലമായതിനാൽ രാജുവും മീനയും ഉറക്കത്തിൽ നിന്ന് ഉണരാൻ ഇന്നും വൈകി. അടുക്കളയിൽ നിന്ന് അമ്മയുടെ നിർത്താതെയുള്ള വിളി കേട്ടുകൊണ്ടാണ് അന്നും എഴുന്നേറ്റത്. എഴുന്നേറ്റ ഉടൻ തന്നെ പ്രഭാതകൃത്യങ്ങളൊക്കെ കഴിച്ച് രണ്ടുപേരും കളിക്കാനിറങ്ങി. ഇന്നു രണ്ടു പേർ മാത്രമേയുള്ളൂ. അടുത്ത വീട്ടിലെ കുട്ടികളെല്ലാവരും പനിപിടിച്ച് കിടപ്പിലാണ്. ഇനി കുറച്ചു ദിവസത്തേക്ക് ആരെയും കളിക്കാൻ കാണില്ല. മണ്ണപ്പം ഉണ്ടാക്കലും പാവകളിയുമൊക്കെയായി സമയം പോയതറിഞ്ഞില്ല.

"ഇടക്കു പോയി രണ്ടു പേരും വെള്ളം കുടിക്കാൻ മറന്നേക്കല്ലേ.." അമ്മ ഓർമ്മിപ്പിച്ചു. വെള്ളമെടുക്കാൻ രാജു അടുക്കളയിലേക്കോടി. പാത്രത്തിൽ നിന്നും വെള്ളമെടുക്കുന്ന നേരത്താണ് ആരോ സംസാരിക്കുന്നതായി അവന് തോന്നിയത്. ഫ്രിഡ്ജിനടുത്തു നിന്നാണ് സംസാരം. അവൻ കാതോർത്തു. രണ്ടു കൊതുകുകൾ തമ്മിലാണ് സംഭാഷണം. " അടുത്ത വീട്ടിലൊക്കെ നമ്മുടെ പണി വിജയിച്ചു. എല്ലാ വീട്ടുകാരും ഡങ്കിപ്പനി പിടിച്ച് കിടപ്പിലായിട്ടുണ്ട്. ഇവിടെ വിശ്രമിക്കാൻ സൗകര്യമുള്ളതുകൊണ്ട് അടുത്ത കുറെ ദിവസം ഇവിടെ കഴിയാം. ഇവിടെയുള്ള കുട്ടികൾക്കും കൂടി രോഗം പരത്തണം." ഫ്രിഡ്ജിൻ്റെ പിറകിലുള്ള അഴുക്കു വെള്ളത്തിൽ നിന്നാണ് കൊതുകുകൾ സംസാരിക്കുന്നതെന്ന് രാജുവിന് മനസ്സിലായി. പെട്ടെന്നു തന്നെ അവൻ അമ്മയോട് കാര്യം പറഞ്ഞു. അമ്മ ഉടൻ തന്നെ കൊതുകുകളുടെ കഥ കഴിച്ചു. അടുക്കളയിലും തൊടിയിലും ഉള്ള അഴുക്കുവെള്ളത്തിൽ എല്ലാം കൊതുകുനാശിനി തളിച്ചു. തക്ക സമയത്ത് അപകടം മനസ്സിലാക്കി പ്രവർത്തിച്ച രാജുവിനെ അമ്മ അഭിനന്ദിച്ചു.



ഇഷാന .സി .
1 ഇല്ല എ.എൽ.പി.എസ്. തിമിരി
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ