എ.എൽ.പി.എസ്. തിമിരി/അക്ഷരവൃക്ഷം/ ഉണ്ണിക്കുട്ടൻ

Schoolwiki സംരംഭത്തിൽ നിന്ന്
ഉണ്ണിക്കുട്ടൻ
- ഉണ്ണിക്കുട്ടനോട് അമ്മ എന്നും പറയും ഭക്ഷണം കഴിക്കുന്നതിന് മുൻപ് കൈവൃത്തിയായി കഴുകണം എന്ന്. അനുജത്തിമാളു അമ്മ പറയുന്നത് പോലെ ദിവസവും ഭക്ഷണം കഴിക്കുന്നതിന് മുൻപ് സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുമായിരുന്നു. ഒരു ദിവസം ഉണ്ണിക്കുട്ടൻ വയറുവേദനയാൽ പിടയുകയായിരുന്നു. സ്കൂളിൽ പോകാൻ മടി കാരണം ഉണ്ണിക്കുട്ടൻ തമാശകളിക്കുകയാണെന്ന് കരുതി അമ്മ അവനെ ശ്രദ്ധിച്ചില്ല. ഉച്ചയ്ക്ക് ഊണ് കഴിക്കാൻ വരാറായപ്പോഴാണ് കാര്യത്തിന്റെ ഗൗരവം അമ്മയ്ക്ക് മനസ്സിലായത്. ഉടനെ തന്നെ അവനേയും കൂട്ടി ഡോക്ടറെ കാണിച്ചു.ഉണ്ണിക്കുട്ടനോട് ഡോക്‌ടർ ചോദിച്ചു " ഉണ്ണിക്കുട്ടാ.. കൈ കഴുകാതെയാണൊ ഭക്ഷണം കഴിക്കാറ" ...? ഉണ്ണിഭയത്തോടെ അമ്മയെ നോക്കി.ഡോക്‌ടർ അമ്മയോട് പറഞ്ഞു."കൈ കഴുകാതെയാണ് മകൻ ദിവസവും ഭക്ഷണം കഴിക്കുന്നത്. കളിച്ച് വന്നാൽ കുളിപ്പിച്ച് വൃത്തിയാക്കിയതിനു ശേഷമെ ഭക്ഷണം നൽകാവു. കുട്ടികൾ ശ്രദ്ധിക്കുന്നില്ലെങ്കിൽ നിങ്ങൾ അത് ശ്രദ്ധിക്കണം. അവനെ നിർബദ്ധിച്ച് കൈ കഴുകാർ പ്രേരിപ്പിക്കണം. ഓക്കേ " ഡോക്ടർ മരുന്ന് എഴുതി കൊടുത്തു.വീട്ടിലെത്തിയ ഉടനെ തന്നെ അമ്മ ഉണ്ണിക്കുട്ടന്റെ കൈകൾ കഴുകി കൊടുത്തു.പിന്നീട് അവർ സ്വയം ചെയ്യാൻ തുടങ്ങി. അല്പ്പം ശ്രദ്ധിച്ചാൽ രോഗങ്ങൾ വരാതെ നമുക്ക് തടയാൻ പറ്റു.കരുതലാണ് വേണ്ടത്..."


ആതിഷ്
4 ഇല്ല എ.എൽ.പി.എസ്. തിമിരി
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ