എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/മികച്ച പിടിഎ അവാർഡ്
ഏറ്റവും മികച്ച പിടിഎ അവാർഡ്
2019- 20 വർഷത്തിൽ അരീക്കോട് ഉപജില്ലയിലെ സ്കൂളുകളിൽ PTA യുടെ സഹകരണത്തോടെ നടപ്പിലാക്കിയ ഏറ്റവും മികച്ച പദ്ധതി യായി എൻറെ സ്വന്തം പുസ്തകപ്പുര തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. പകൽവീട്ടിലെ കുഞ്ഞിമക്കളും അവരുടെ രക്ഷിതാക്കളും സ്വരുക്കൂട്ടി വെച്ച പണം കൊണ്ടാണ് 2019-20 വർഷത്തിൽ വീടുകളിൽ എൻറെ സ്വന്തം പുസ്തകപ്പുര ഒരുക്കിയത്.
ആ വർഷം നമ്മുടെ വിദ്യാലയത്തിൽ പഠിച്ച ഓരോ കുട്ടിയുടെ വീട്ടിലും പുസ്തകപ്പുര ഒരുക്കാനും ഓരോ വീടുകളിലും ഉദ്ഘാടനം നടത്താനും നമുക്കായി. സംസ്ഥാനത്ത് തന്നെ വിദ്യാലയത്തിലെ എല്ലാ കുട്ടികളുടെയും വീട്ടിൽ ഇത്തരത്തിൽ ഒരു ലൈബ്രറി ഒരുക്കി വായനാശീലം വളർത്താനുള്ള പ്രവർത്തനം നടത്തിയ അപൂർവം വിദ്യാലയങ്ങളിൽ ഒന്നാണ് പൂവത്തിക്കൽ സ്കൂൾ.
ഒന്നേകാൽ ലക്ഷം രൂപയുടെ പുസ്തകങ്ങളാണ് നമ്മുടെ ഈ ഗ്രാമത്തിൽ - മക്കളുടെ വീടുകളിൽ എത്തിയിട്ടുള്ളത്
ഒരു എൽപി സ്കൂൾ ഇത്രയും വലിയ ഒരു പദ്ധതി നടപ്പിലാക്കി എന്നതിൻറെ മികവ് തന്നെയാണ് നമ്മുടെ നേട്ടത്തിന് കാരണവും.
ഈ പദ്ധതിയെ ക്കുറിച്ച് കൂടുതൽ അറിയാൻ ഇതിലേ പോകാം