എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/അക്ഷരവൃക്ഷം/ശുചിത്വത്തിന്റെ പ്രാധാന്യം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വത്തിന്റെ പ്രാധാന്യം.

ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാവണമെങ്കിൽ നാം നമ്മുടെ മനസും ശരീരവും ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കണം. നാം നടക്കുന്ന വഴികളിലും ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും മാലിന്യം അടങ്ങിയിരിക്കുന്നു. അറിഞ്ഞും അറിയാതെയും അത് നമ്മുടെ ശരീരത്തിലെത്തുന്നു. അങ്ങനെ നാം പലതരം രോഗങ്ങൾക്ക് അടിമപ്പെടുന്നു. ഇതിൽ നിന്ന് മോചനം ലഭിക്കണമെങ്കിൽ ശുചിത്വം നമ്മുടെ ജീവിതത്തിൻറെ ഭാഗമാക്കണം. അത് ചെറുപ്പം മുതലേ ശീലിക്കണം. ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം എന്നാണല്ലോ. നഖം മുറിക്കുക, ഭക്ഷണത്തിന് മുൻപും ശേഷവും കൈകൾ കഴുകുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക, കുളിക്കുക തുടങ്ങിയവ വ്യക്തിശുചിത്വത്തിൻറെ ഭാഗമാണ്. വീടും പരിസരവും പ്ലാസ്റ്റിക്മാലിന്യമടക്കമുള്ളവയിൽ നിന്ന് മുക്തമാക്കുക, മലിനജലം കെട്ടിക്കിടക്കാതെ സംരക്ഷിക്കുക, പൊതുസ്ഥലത്ത് മലമൂത്രവിസർജനം നടത്താതിരിക്കുക തുടങ്ങിയവയിലൂടെ പരിസരശുചിത്വം പാലിക്കാൻ സാധിക്കും.

ശുചിത്വ ശീലം നമ്മുടെ വീടുകളിൽ നിന്ന് തുടങ്ങാം. നാം നന്നായാൽ വീട് നന്നാവും വീട് നന്നായാൽ നാട് നന്നാവും നാട് നന്നായാൽ പഞ്ചായത്തും, ജില്ലയും സംസ്ഥാനവും അതോടൊപ്പം നന്നാവും.

അതുകൊണ്ട് ഇപ്പോൾ തുടങ്ങാം ശുചിത്വശീലങ്ങൾ പാലിക്കാൻ

നസീഫ് ഉമ്മർ കെ
3 ബി എ എൽ പി സ്കൂൾ ഊർങ്ങാട്ടിരി
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം