എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ വളാംകുളം/അക്ഷരവൃക്ഷം/വൃത്തി

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തി


"അപ്പു നീ എവിടെയാ" അമ്മയുടെ വിളി കേട്ടാണ് അപ്പു ഞെട്ടിയത്. അവൻ ഐസ്ക്രീം കഴിച്ചുകൊണ്ടിരിക്കുക ആയിരുന്നു.അതുകണ്ട അമ്മ പറഞ്ഞു "എടാ കള്ളാ നീ ഫ്രിഡ്ജിൽ നിന്നും ഐസ്ക്രീം എടുത്തു അല്ലെ".അമ്മയുടെ മുഖത്തുനോക്കി അവൻ പുഞ്ചിരിച്ചു. ആ പുഞ്ചിരിയിൽ അമ്മയുടെ ദേഷ്യം അലിഞ്ഞു പോയി.അവന്റെ കയ്യിൽ ഉണ്ടായിരുന്ന പ്ലാസ്റ്റിക്‌ പാത്രം അവൻ പുറത്തേക്ക് വലിച്ചെറിഞ്ഞു.അടുത്തുണ്ടായിരുന്ന അവന്റെ മുത്തശ്ശി അവനോട് പറഞ്ഞു "മോനെ അത് വലിച്ചെറിയല്ലേ,അത് പ്ലാസ്റ്റിക് ആണ് അത് നമ്മുടെ പ്രകൃതിക്ക് ദോഷം ചെയ്യും.കൂടാതെ അതിൽ വെള്ളം കെട്ടിനിന്ന് കൊതുകുകൾ മുട്ടയിട്ട് രോഗങ്ങൾ വരുത്തും".അപ്പു അതിനും വിലവെക്കാതെ "അതൊന്നും സാരമില്ല മുത്തശ്ശിയെ" എന്നു പറഞ്ഞ് അവൻ ഒറ്റയോട്ടം.ഇതുകേട്ട അമ്മ പറഞ്ഞു "ഇപ്പോഴത്തെ കുട്ടികളുണ്ടോ ഇതെല്ലാം കേൾക്കുന്നു".പെട്ടെന്ന് മുത്തശ്ശിക്കൊരു നെഞ്ചുവേദന.അപ്പുവിന്റെ അമ്മ വേഗം കാറെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയി.പക്ഷെ അവിടെ എത്തുമ്പോഴേക്കും മുത്തശ്ശി മരണപെട്ടു.അവന്റെ അച്ഛൻ ദുബായിൽ നിന്ന് വന്നു.അങ്ങനെ എല്ലാ പരിപാടിയും കഴിഞ്ഞു.അപ്പോഴേക്കും സ്കൂൾ തുറന്നു.അവന്റെ അച്ഛൻ ദുബായിലേക്ക് പോയി.രാവിലെ സ്കൂളിൽ പോകുന്ന ധൃതിയിൽ അവൻ കഴിച്ച മിഠായികളുടെ കവറുകൾ മുറിയിൽ പരത്തി. അമ്മ അവനെ വഴക്കു പറഞ്ഞെങ്കിലും അത് വൃത്തിയാക്കാൻ അമ്മക്ക് നേരം ഉണ്ടായില്ല.അമ്മക്ക് ജോലിക്ക് പോകണമായിരുന്നു.വൈകുന്നേരം വന്നിട്ട് വൃത്തിയാക്കാം എന്ന് കരുതി. അവരുടെ വീടും പരിസരവും ആകെ വൃത്തികേടായിരുന്നു.അന്ന് വൈകുന്നേരം വന്നിട്ടും അമ്മ വൃത്തിയാക്കിയില്ല. അമ്മക്ക് ജോലി സംബന്ധമായ വർക്കുകൾ ഉണ്ടായിരുന്നു. പിറ്റേദിവസം തിരക്കിട്ട് ജോലിക്ക് പോയി അപ്പോളും വൃത്തിയാക്കിയില്ല.അവരുടെ വീടും പരിസരവും ശുചിത്വം ഇല്ലാത്തതായി മാറി.മുറ്റത്ത് വെള്ളം കെട്ടി നിന്ന് കൊതുകുകൾ മുട്ടയിട്ട് കുറെ കൊതുകുകൾ ഉണ്ടായിരുന്നു.പോകുന്ന വഴിയിൽ അവരുടെ അയൽവാസി അപ്പുവിന്റെ അമ്മയോടു ചോദിച്ചു "നിങ്ങളുടെ വീടും പരിസരവും ആകെ വൃത്തികേടായിരിക്കുന്നല്ലോ.മുത്തശ്ശി ഉണ്ടായിരുന്നപ്പോൾ അതെല്ലാം വൃത്തിയാക്കിരുന്നു".അപ്പുവിന്റെ അമ്മ പറഞ്ഞു "ഇപ്പോൾ എനിക്ക് വൃത്തിയാക്കാൻ സമയവും കിട്ടുന്നില്ല.എന്റെ ജോലി തിരക്ക് കാരണം പിന്നെ ഞാനും അപ്പുവും മാത്രം ഉളളല്ലോ.എന്നാൽ ഞാൻ പോട്ടെ".അപ്പുവിന്റെ അമ്മ വേഗം ജോലിസ്ഥലത്തേക്ക് പോയി.അങ്ങനെ ഓഫീസിൽ ഇരിക്കുമ്പോൾ അപ്പുവിന്റെ ടീച്ചർ വിളിക്കുന്നു.വളരെ സങ്കടത്തോടെ അപ്പുവിന് പനിച്ചതുകൊണ്ട് ആശുപത്രിയിൽ കൊണ്ടുപോയിരിക്കുകയാണ് എന്ന് പറഞ്ഞു.ഇതുകേട്ട അമ്മ വേഗം ആശുപത്രിയിലേക്ക് പോയി അപ്പുവിന്റെ അച്ഛനോട് വിളിച്ചു പറഞ്ഞു.അമ്മ ഡോക്ടറോട് ചോദിച്ചു "എന്താണ് എന്റെ മോന് പറ്റിയത്." ഡോക്ടർ അമ്മയോട് ചോദിച്ചു "നിങ്ങളുടെ വീടും പരിസരവും വൃത്തിയല്ലേ?". ഇതുകേട്ട അമ്മ പറഞ്ഞു "എന്താണ് അങ്ങനെ ചോദിച്ചത്?"."വീടും പരിസരവും വൃത്തിയില്ലെങ്കിൽ അവിടെ കൊതുകുകൾ വന്ന് പരത്തുന്ന രോഗമാണ് ഡെങ്കി പനി.അതാണ് നിങ്ങളുടെ മോനെ ബാധിച്ചത്.ഇത് കേട്ട അമ്മക്ക് കുറ്റബോധം തോന്നി.താൻ കാരണമാണ് എന്റെ കുഞ്ഞിന് രോഗം ബാധിച്ചത്.ഞാൻ വീടും പരിസരവും വൃത്തിയാക്കിയിരുന്നെങ്കിൽ ഈ രോഗം ബാധിക്കില്ലായിരുന്നു.ഞാനാണ് തെറ്റുകാരി.മുത്തശ്ശി പറഞ്ഞ വാക്കുകൾ അമ്മ ഓർത്തുപോയി.പെട്ടെന്ന് ഡോക്ടർ വന്നിട്ട് പറഞ്ഞു "ഞങ്ങളോട് ക്ഷമിക്കണം,കുട്ടിയുടെ ജീവൻ രക്ഷിക്കാൻ പറ്റിയില്ല.ഇനിയെങ്കിലും വീടും പരിസരവും വൃത്തിയാക്കണം." ഇതുകേട്ട അമ്മ ആകെ തളർന്നു കരഞ്ഞുപോയി....

ഗുണപാഠം : നിങ്ങൾ കണ്ടില്ലേ അപ്പുവിന്റെ അമ്മ വീടും പരിസരവും വൃത്തിയാക്കാത്തതുകൊണ്ട് അപ്പുവിന് രോഗം പിടിപെട്ട് അവന്റെ ജീവൻ നഷ്ടമായത്.അതുകൊണ്ട് നമ്മൾ നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.ഇത് മൂലം നമുക്ക് രോഗങ്ങളെ തടയാം.നമുക്ക് രോഗങ്ങൾ ഇല്ലാതെ സുഖമായി ജീവിക്കാം.


മുഹമ്മദ് ബിഷിർ. എം.കെ
4-B എ എൽ പി എസ് വളാംകുളം
പെരിന്തൽമണ്ണ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ