ഞാനാരാണെന്നറിയാമോ
ഞാനാന്നല്ലോ കൊറോണ
ഞാനൊരു വില്ലാളിവീരനാണേ
ലോകം വിറപ്പിക്കും ശൂരനാണേ
നിങ്ങൾക്കെന്നെ തുരത്തണമോ
എങ്കിൽ കൈകൾ കഴുകീടൂ
പോരാ... മൂക്കും വായും മറച്ചീടൂ
സാമൂഹ്യകലം പാലീക്കണേ
വ്യക്തി ശുചിത്വം നിർബന്ധമാ
ദിനംപ്രതി വാർത്തകൾ അറിഞ്ഞാൽ പോരാ
ഉപദേശങ്ങൾ വർത്തിക്കണേ
വീട്ടിലിരുന്ന് പഠിക്കേണേ
നല്ലൊരു നാടിനായ് പ്രാർത്ഥിക്കണേ