രോഗക്കാലം മാറാനായ്
നല്ലൊരു കാലം വരുവാനായ്
വരുവിൻ കൂട്ടരേ ഒന്നിക്കാം
ഒറ്റകെട്ടായ് മുന്നേറാം.
വ്യക്തി ശുചിത്വം നിർബന്ധം
നല്ലത് മാത്രം കഴിക്കേണം
വൃത്തിയിലങ്ങനെ കഴിക്കേണം
പരിസര ശുചിത്വം മറക്കല്ലേ
ഈച്ച കൊതുക് കീടങ്ങൾ
അങ്ങനെ പല പല വമ്പൻമാർ
ഓടിച്ചീടാം നമുക്കവയെ.
കൈ കഴുകാം കൈകോർക്കാം
ഒന്നിച്ചൊന്നായ് മുന്നേറാം.