എ.എൽ.പി.എസ്.മേൽമുറി/അക്ഷരവൃക്ഷം/നമ്മുടെ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ പ്രകൃതി

പ്രകൃതി അമ്മയാണ്. അമ്മയെ നശിപ്പിക്കരുത്. പ്രകൃതിക്ക്‌ ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിന് കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഓർമിക്കാനുള്ള അവസരമായി ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ 1972മുതലാണ് പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങുന്നത്. എല്ലാ മനുഷ്യർക്കും ശുദ്ധ വായുവും ശുദ്ധ ജലവും ജൈവ വൈവിദ്ധ്യത്തിന്റെ ആനുകൂല്യവും അനുഭവിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ട് എന്ന സങ്കല്പം ആണ് ലോക പരിസ്ഥിതി ദിനത്തിന്റെ കാതൽ. പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിന് എതിരായും വനനശീകരണത്തിന് എതിരായും പ്രവർത്തി ക്കുകയാണ് പാരിസ്ഥിതിക സുസ്ഥിരത ഉറപ്പ് വരുത്താനുള്ള ഒരു മാർഗം. നമ്മുടെ പ്രകൃതി മനോഹരമായ പൂക്കൾ, പക്ഷികൾ, മൃഗങ്ങൾ, വായു എന്നിങ്ങനെ നിരവധി വസ്തുക്കൾ നൽകുന്നു. നമ്മുടെ ആരോഗ്യകരമായ ജീവിതത്തിനായി ദൈവം പ്രകൃതിയെ സൃഷ്ടിചിരിക്കുന്നു. നാം ഉപയോഗിക്കുന്ന വസ്തുക്കൾ എല്ലാം പ്രകൃതിയുടെ സ്വത്താണ്. അത് നാം നശിപ്പിക്കാൻ പാടില്ല.

പേര്
2 B എ.എൽ.പി.എസ്.മേൽമുറി
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം