എ.എൽ.പി.എസ്.പേരടിയൂർ/History

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

നമ്മുടെ വിദ്യാലയം
നമ്മുടെ വിദ്യാലയം

പാലക്കാട് ജില്ലയുടെ വടക്കു പടിഞ്ഞാറെ അതിർത്തി ഗ്രാമമാണ് വിളയൂർ .വിളയൂരിന്റെ ഏകദേശം മധ്യഭാഗത്തായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സ്ഥാപനമാണ് എ .എൽ .പി .സ്കൂൾ പേരടിയൂർ .1909 ൽ ആണ് ഈ വിദ്യാലയത്തിന് സർക്കാർ അംഗീകാരം ലഭിച്ചത് .വിളയൂർ പഞ്ചായത്തിൽ ആദ്യമായി അംഗീകാരം ലഭിച്ച വിദ്യാലമാണിത് . 1909 നു മുൻപു തന്നെ ഈ വിദ്യാലയം എഴുത്തുപള്ളിക്കൂടമായി പ്രവർത്തിച്ചിരുന്നു . വെള്ളായക്കടവത്ത് തറവാട്ടുകാരാണു നെടുമ്പുറത്തു പള്ളിക്കരകാരുടെ സഹായത്തോടെ എഴുത്തു പള്ളിക്കൂടം ആരംഭിച്ചത് . പരേതനായ ശ്രീ .വെള്ളായക്കടവത്ത്കൃഷ്ണനെഴുത്തച്ഛൻ സ്കൂളിന്റെ സ്ഥാപക മാനേജർ .നെടുമ്പുറത്തു പള്ളിക്കരകാരുടെ സഹായ സഹകരണങ്ങളും ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ ഉണ്ടായിരുന്നു.പ്രാദേശിക സമൂഹത്തിന്റെ പ്രേരണകൾക്കും ഉൾക്കാഴ്ചകൾക്കും അനുസൃതമായി രണ്ടു പ്രധാന കാര്യങ്ങളാണ് ഈ വിദ്യാലയത്തിന് നിർവഹിക്കാനുള്ളത് . ഒന്ന് ഗുണമേന്മയുള്ള വിദ്യഭ്യാസം കുട്ടികൾക്ക് നൽകുക . രണ്ട് സാമൂഹിക സാംസ്കാരിക വളർച്ചയ്ക്കുവേണ്ട അന്തരീക്ഷംസൃഷ്ടിക്കുക പിന്നിട്ട നൂറ്റാണ്ട് ഈ ദിശയിലുള്ള പ്രവർത്തനങ്ങളുടേതായിരുന്നു .പരീക്ഷണങ്ങളുടെയും പ്രേയോഗത്തിനത്തിന്റെയും കയറ്റിറക്കങ്ങൾ നിറഞ്ഞ പാത . കണിയറാവ് ,പാലൊളിക്കുളമ്പ്,ഉരുനിയൻപുലാവ് ,ഓടുപാറ , വിളയൂർ ,പേരടിയൂർ ,തെക്കുംമുറി ,തുടിക്കൽ തുടങ്ങിയ സ്ഥലങ്ങളിൽനിന്നും പഠനത്തിനായി കുട്ടികൾ ഇവിടെ എത്തുന്നു.

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്.പേരടിയൂർ/History&oldid=469638" എന്ന താളിൽനിന്ന് ശേഖരിച്ചത്