എ.എസ്.എം.എൻ.എസ്.എസ്.യു.പി.എസ് മുള്ളൂർക്കര/ഇ-വിദ്യാരംഗം
പഠനത്തോടൊപ്പം തന്നെ വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകളെ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കും ഞങ്ങളുടെ വിദ്യാലയത്തിൽ പ്രാധാന്യം നൽകി വരുന്നു . ഈ ലക്ഷ്യത്തിലേക്കായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട് . ആഴ്ചകൾ തോറും കഥാരചന,കവിതാരചന,ചിത്രരചന,പദ്യംചൊല്ലൽ എന്നീ മേഖലകളിൽ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനം നൽകി വരുന്നു.കൂടാതെ വിദ്യാരംഗം കലാസാഹിത്യവേദി കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ കോർത്തിണക്കി ഗീതകം 2018 എന്ന വാർഷികപ്പതിപ്പും തയ്യാറാക്കിയിട്ടുണ്ട് .
ഗീതകത്തിലെ ഏതാനും ഏടുകളിലേക്ക് .....
| | |||