സഹായം Reading Problems? Click here


എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ/അക്ഷരവൃക്ഷം/ഉറവകൾ എവിടെ പോയി

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഉറവകൾ എവിടെ പോയി

എന്റെ കാതുകൾ അവൾക്കായി
കേഴുന്നു വറ്റിവരണ്ട സ്വർണ്ണ
തരികളെ തുളച്ച് കയറി കൊണ്ട്
അവളുടെ ഇരമ്പലുകൾ തേടി എത്തും
ഈ വരണ്ട മണ്ണിനെ ഉമ്മ വയ്ക്കാൻ,
ഒരു തുള്ളിയിൽ നിന്ന് പലതുള്ളികളായി....
മാനവരാശിയുടെ ജീവതന്തുവായി ....

അവൾക്കായികാത്തി-
 രിക്കുന്ന നീർച്ചാലുകൾ വറ്റിവരണ്ട ഗ്രാമങ്ങൾ, പുഴകൾ
വരൾച്ചതൻ പടുകുഴി- യിലകപ്പെട്ട ജീവനുകൾ
എല്ലാ പ്രതീക്ഷകൾക്കും
വിരാമമെന്നോണം
അവൾ ചിണുങ്ങി മുഖം
തിരിക്കുകയാണോ?
  
നന്മയുള്ള വരവേൽപ്പ്
ലഭിക്കാത്തതിനാ- ലാണോ
അനാവശ്യ പാഴാ - ക്കലിനെ
ഭയന്നിട്ടാണോ തന്റെ മേനിക്ക് നിറമുള്ള
കുപ്പികൾ നൽകി
വിലയിടുന്നതിനാ-ലാണോ......
അവൾ മണ്ണിനിടയിൽ ഒളിച്ചിരിക്കുന്നത്.......

അവളെ ഇത്രത്തോളം ചൂഷണം
ചെയ്യുന്ന
മനുഷ്യർക്കിടയിൽ എന്തിന് അവളുടെ
ഇരമ്പലിനായ് ഞാൻ കാതോർക്കണം?
                                         

                                           
                                                  

ശ്രീലക്ഷ്‌മി.യ‌ു
9 G എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത