ഏതോ ......
ഏകാന്തതയെന്നോണം അവൾ ഇരിപ്പൂ ...
അഴലെന്തിത്ര - തനിക്കെന്നവൾ
നിനക്കവേ....
ജഗത്തെ നിശ്ചലമാക്കിയ കോവിഡ് 19 എന്ന -
കുഞ്ഞൻ - ഭീകരനെന്നവളറിഞ്ഞു....
തൻ ജീവൻ പണയപ്പെടുത്തി
അനേകങ്ങളുടെ രക്ഷയായി ഭൂമിയിലെ മാലാഖയെന്ന്
ജനം വാനോളമുയർത്തി ....
ഇന്നെന്നെയും കീഴ്പ്പെടുത്തിയാ-
മഹാമാരി.....
അതേ താനുമിപ്പോൾ
ഐസൊലേഷനിൽ...
കെറോണ എന്ന കൂരിരുട്ടിൽ
മാലാഖയുടെ
പദവി തന്നവർ പരമാധികാരികൾ പോലും
ഇന്നെന്നോട് കനിയുന്നില്ല
കൊറോണയെന്ന കൂരിരുട്ടിൽ
തൻ കദന കഥ പങ്ക് വെക്കാൻ
താഴെ ഭൂമിയും മേളിലാകാശവും....
താഴെ ഭൂമിയും മേളിലാകാശവും......!