എ.എം.യു.പി.സ്കൂൾ പാറക്കൽ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1930 കളിൽ കന്മനം പ്രദേശത്ത് വിദ്യാഭ്യാസ സാമൂഹിക, സാംസ്കാരിക രംഗത്ത് ജനങ്ങൾക്ക് ആശ്വാസമായ ഒരു പൊതു സ്ഥാപനമാണ് എ എം യു പി എസ് പാറക്കൽ ... കൂടുതലറിയാൻ വിദ്യാഭ്യാസപരമായും സാംസ്കാരികപരമായും പ്രദേശത്തെ ഉന്നമനത്തിലെത്തിക്കാൻ ഈ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്... രാജ്യത്തിന് അഭിമാനകരമായ ഒട്ടനവധി പ്രതിഭകളെ വാർത്തെടുക്കാനും സമൂഹത്തിന് ഗുണകരമാകുന്ന രീതിയിൽ മാറ്റം സൃഷ്ടിക്കാനും സാധിച്ചു എന്നത് ഞങ്ങൾക്ക് അഭിമാനകരമാണ്...ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന ഈ സ്ഥാപനനത്തിൽ മുപ്പതിലധികം അദ്ധ്യാപകർ ഇന്ന് സേവനമനുഷ്ഠിക്കുന്നു.പാഠ്യ പഠ്യേതര മേഖലകളിൽ വളവന്നൂർ പഞ്ചായത്തിലെ മികച്ച പ്രൈമറി വിദ്യാലയമായി പാറക്കൽ സ്കൂൾ ഇന്ന് തിളങ്ങി നിൽക്കുന്നു