എ.എം.യു.പി.സ്കൂൾ പാറക്കൽ/അക്ഷരവൃക്ഷം/ പരിഹാരം
പരിഹാരം
"ഇതിനൊരു പരിഹാരം കണ്ടേ മതിയാവൂ. ഒരു ക്യാരറ്റുപോലും ബാക്കി വെക്കാതെ എടുത്തു കൊണ്ടുപോയി അവർ" അല്പം ദേഷ്യം കലർന്ന ഭാവത്തിൽ കുഞ്ഞൻ മുയലാണ് അഭിപ്രായപ്പെട്ടത്. "എത്രയും പെട്ടെന്ന് വേണം. ഞാനും മീലുകാക്കയും കരുതി വെച്ചിരുന്ന ചക്കയാണ് ഇന്നലെ കാണാതായത്?" പൂവാലനണ്ണാൻ പറഞ്ഞു. തൊട്ടടുത്തു നിന്നിരുന്ന മീലു അതിനെ പിൻതാങ്ങി. ചിമ്പൻ കുരങ്ങനും കൂട്ടരുമാണ് ഈ അടിയന്തിര യോഗം വിളിക്കാൻ ഏർപ്പാടാക്കിയത്. എന്തായാലും ഇതിങ്ങനെ വിട്ടാൽ പറ്റില്ല. നമ്മുടെ ഭക്ഷണ സാധനങ്ങൾ വല്ലാതെ മോഷ്ടിക്കുകയാണ്, മനുഷ്യർ. ഇതുവരെയും ആവശ്യമില്ലാതെ ചീഞ്ഞു പോയിരുന്നതാ. ഇപ്പോൾ എല്ലാം അവർ തന്നെ കൊണ്ടു പോകുന്നു. നമുക്കൊന്നും കിട്ടുന്നില്ല. നമ്മുടെ കരുതലും, നീക്കിയിരിപ്പുമെല്ലാം അവർ സ്വന്തമാക്കുകയാണ്. പരിഹാരം ചെമ്പൻ കുറുക്കൻ നിർദ്ദേശിച്ചു. "ഇനിയൊന്നും നോക്കേണ്ട. നമുക്കും ശ്രമിക്കണം. മനുഷ്യരിലെ കൊറോണയെ പിടിച്ചുകെട്ടാൻ എന്തായാലും നമുക്കാവില്ല, പക്ഷേ നമുക്കാർക്കും വരാതിരിക്കാൻ ശ്രദ്ധിക്കാം. ഇതിനായി വേണ്ടത് നാം മനുഷ്യരുമായി അകലം പാലിക്കുക, സമ്പർക്കം കുറയ്ക്കുക എന്നതാണ്. ഉള്ള ഭക്ഷണ സാധനങ്ങൾ സംരക്ഷിക്കുകയും ചെയ്യുക.. അവരെ കൂടുതൽ ആശ്രയിക്കാതെ നാം തന്നെ വിഭവങ്ങൾ കണ്ടെത്തുക." ഭക്ഷണ സാധനങ്ങൾ എങ്ങനെ സംരക്ഷിക്കാമെന്ന് അന്വേഷിക്കാൻ കീരൻ പൂച്ചയും, ചിണ്ടൻ നായയും അടങ്ങുന്ന ടീമിനെ ഏർപ്പാടാക്കി, യോഗം പിരിഞ്ഞു.
|