എ.എം.യു.പി.സ്കൂൾ പാറക്കൽ/അക്ഷരവൃക്ഷം/ കൊറോണയെന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെന്ന മഹാമാരി

കോവിഡെത്തി നാട്ടിലെങ്ങും
ആളുകളെല്ലാം ഞെട്ടി വിറച്ചു
അകത്തുനിന്നും പുറത്തേക്കാരും
പോകരുതെന്നൊരു കൽപ്പന കിട്ടി
സർക്കാർ ചെയ്തൊരു നല്ലൊരു കാര്യം
ചിലരത് പാലിക്കാതെ നടന്നു
അധികാരികളത് ചോദ്യം ചെയ്താൽ
അവരുടെ മേലെ കയ്യേറ്റങ്ങൾ
ലോകം മുഴുവൻ ഒത്തൊരുമിച്ചത്‌
നമ്മുടെയെല്ലാം ഭാഗ്യം തന്നെ
ജോലികൾ ചെയ്യാൻ പോകാതായൽ
കഷ്ടതയേറെ നമ്മളിലുണ്ട്
ആ കഷ്ടതയെ ഇന്ന് സഹിച്ചാൽ
നല്ലൊരു ഭാവി നമ്മളിലുണ്ട്
അതിനൊരു പരിഹാരവുമായി സർക്കാർ നമ്മുടെ മുന്നിലതുണ്ട്
നന്മക്കായി പറയുവതെല്ലാം
നമ്മൾ പാലിച്ചീടണമെന്നും
ഇനിയും രോഗം പടരരുതെന്ന്
ദൈവത്തോട് പ്രാർത്ഥിക്കാം
  

സിനുൽ അർഷില
7E എ എം യു പി എസ് പാറക്കൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത