കരുതലാണ് കരുതലാണ് ഈ സമയം വേണ്ടത്
തുരത്തണം തുരത്തണം കൊറോണ എന്ന മാരിയെ
കഴുകണം കഴുകണം സോപ്പ് കൊണ്ട് കൈകളെ
അണുവിമുക്ത മാക്കി ഈ മാരിയെ ചെറുത്തിടാം
കളിച്ചിടേണ്ട കളിച്ചിടേണ്ട പുറത്തിറങ്ങി കൂട്ടരേ
പൊതുസ്ഥലത്തു പോയിടുമ്പോൾ മാസ്ക് നാം ധരിക്കണം
വെറുതെയുള്ള യാത്രകൾ ഒക്കെയും നിറുത്തിടാം
കുടിക്കണം കുടിക്കണം ഏറെ വെള്ളം എപ്പോഴും
കഴിക്കണം കഴിക്കണം പഴങ്ങൾ പച്ചക്കറികൾ നാം
ഹസ്തദാനമെന്ന രീതി പാടെ നാം മാറ്റണം
കൈകൾ കൂപ്പി തൊഴുതു നിൽക്കാനായി പഠിക്കണം
അകന്നിരുന്ന് ഒരുമയായ് നാടിനായ് പൊരുതിടാം
വിജയം വരിച്ചീടും ഞങ്ങളീ പൊരുതലിൽ...