എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അക്ഷരവൃക്ഷം/ലോക പരിസ്ഥിതി ദിനം
ലോക പരിസ്ഥിതി ദിനം
ജൂൺ 5 ലോക പരിസ്ഥിതി ദിനം വീണ്ടും പരിസ്ഥിതി ദിനം ആഗതമായിരിക്കുന്നു. പരിസ്ഥിതി ബോധവത്കരണത്തിനു വേണ്ടി, ഐക്യരാഷ്ട്രസഭയുടെ നിയന്ത്രണത്തിൽ ലോകവ്യാപകമായി പരിസ്ഥിതിദിനം ആചരിക്കുന്നു. പാരിസ്ഥിതിക വിഷയങ്ങൾ നമ്മുടെ ലോകത്തിലെ മുഴുവൻ ജനതയിലും കൊണ്ട് വരിക എന്നതാണ് ഈ ദിനാചരണത്തിന്റെ ഉദ്ദേശം. ഭൂമിയുടെ നിലനിൽപ്പിനെ കുറിച്ച് ഓർത്ത് മനുഷ്യൻ വേവലാതിപ്പെടുന്നതിന് ഇടയിലാണ് വീണ്ടും ഒരു പരിസ്ഥിതിദിനം കടന്ന് വന്നത് വ്യവസായ വിപ്‌ളവം പുറത്തു വിടുന്ന മാലിന്യങ്ങൾ പ്രകൃതിക്ക് ഏല്പിച്ച ക്ഷതങ്ങൾ ചില്ലറയല്ല. വാഹനങ്ങളും വ്യവസായ സ്ഥാപനങ്ങളും അന്തരീക്ഷത്തിലേക്ക് തള്ളിവിടുന്ന വിഷ പ്പുകയും മാരകമായ കാർബൺ ഡയോക്സൈഡും കുടിച്ച വത്തിക്കാൻ ഭൂമിയിൽ ആവശ്യത്തിന് മരങ്ങൾ ഇല്ല. അതിനാൽ നമ്മുടെ പ്രകൃതിനിലനില്കാന് വേണ്ടി മരങ്ങൾ നട്ടുപിടിപ്പിച്ചു പരിസ്ഥിതിയെ സംരക്ഷിക്കുക. പരിസ്ഥിതി സംരക്ഷണ ദിനം നാം എല്ലാവരും കൊട്ടിഘോഷിച്ച് നടക്കാറുണ്ട്. പക്ഷെ നമ്മുടെ പരിസരം വൃത്തി ആക്കാൻ നമ്മുക്ക് തോന്നുന്നില്ല. പാതയോരങ്ങളെയും കുളങ്ങളെയും പുഴകളെയും തോടുകളെയും നശിപ്പിക്കാൻ നമ്മൾ ഒരു വിഷമമവും കാണിക്കുന്നില്ല എന്തിനേറെ ക്ഷേത്രപരിസരവും ആശുപത്രി പരിസരവും വൃത്തിയായി സൂക്ഷിക്കാൻ നമ്മൾ ഒരു മടിയും കാണിക്കുന്നില്ല എന്നത് തികച്ചും ദുഖകരം തന്നെ. നമ്മുടെ ഈ മനോഭാവത്തെ മാറ്റി എടുക്കണം. വൃത്തി ഹീനമായ സ്ഥലത്തു ഇരുന്ന് പഠിക്കാൻ കഴിയില്ല അതിനാൽ പരിസ്ഥിതി ശുചിത്വം നമ്മുക്ക് ആവശ്യമാണ്
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം