ഇത്തിരിക്കുഞ്ഞനണെങ്കിലുമവൻ-
ഒത്തിരി ദ്രോഹങ്ങൾ ചെയ്യുന്നുണ്ടേ...
നമ്മളറിയാതെ നമ്മുടെയുള്ളിൽ ചെന്ന്-
നമ്മളെ തന്നെ ഇല്ലാതാക്കുന്നവൻ...
ലോകത്തെ മൊത്തം വിറപ്പിച്ചിരുത്തി-
പാറി കളിച്ച് നടക്കയാണവൻ...
ഈ കുഞ്ഞനെ തുരത്തിടാം നമുക്ക്-
ഒന്നിച്ചു നിന്ന് നാടിനെ കാത്തിടാം... ഒറ്റക്കെട്ടായ്...