എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അക്ഷരവൃക്ഷം/"നഴ്സുമാർ," കാരുണ്യ സേവനങ്ങളുടെ ശലഭങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
"നഴ്സുമാർ," കാരുണ്യ സേവനങ്ങളുടെ ശലഭങ്ങൾ

മഹാമാരികൾ പേമാരികളായി തിമിർത്തു പെയ്യുമ്പോൾ സ്വയം നനഞ്ഞ് നമുക്കായി കരുതലിന്റെ സംരക്ഷണ കുടകൾ ചൂടി തരുന്ന കാരുണ്യ നന്മകളുടെ സുകൃതങ്ങളാണ് നഴ്സുമാർ. കൊറോണ ഭയം തലക്കു മുകളിലൂടെ മൂളി പറക്കുമ്പോൾ എല്ലാവരും വീടുകളിൽ ഒതുങ്ങുമ്പോൾ ശുഭ്ര ശോഭയുടെ കാരുണ്യ സേവന ചിറകുകളിൽ ഭൂമിയിലെ ഈ മാലാഖമാർ നാടും വീടുമൊന്നുമില്ലാതെ വിശ്രമ രഹിതരായി എല്ലാവർക്കും വേണ്ടി പാറി നടക്കുന്നു. മറ്റുള്ളവരുടെ ജീവിതം നിലനിർത്താൻ വേണ്ടി സ്വന്തം ജീവിതത്തെ സമർപ്പണ സേവനത്തിലൂടെ കാണിക്ക വെക്കുന്ന കാരുണ്യ ശലഭങ്ങളായ നഴ്സുമാർക്ക് ബിഗ് സല്യൂട്ട്.

റിഷാന വി
5 E എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം