എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/അക്ഷരവൃക്ഷം/ ആ വേദനയും കുറ്റ ബോധവും എക്കാലവും പിന്തുടരും

Schoolwiki സംരംഭത്തിൽ നിന്ന്
ആ വേദനയും കുറ്റ ബോധവും എക്കാലവും പിന്തുടരും
പ്രിയപ്പെട്ട സുഹൃത്തുക്കളെ,

നാം എല്ലാവരും പ്രകൃതിയെ സംരക്ഷിക്കുന്നവർ ആണോ? നമ്മുടെ പ്രകൃതി നാം തന്നെ സംരക്ഷിക്കണം. അത് നാം ഓരോരുതരുടെയും കടമ ആണ്. എന്നാൽ ചിലർ നമ്മുടെ പ്രകൃതിയെ ഒരുപാട് ദ്രോഹിക്കുന്നവർ ആണ്. അവർ കാടുകളിൽ പോയി മരങ്ങൾ മുറിച്ചു മൃഗങ്ങളുടെ വാസസ്ഥലം നശിപ്പിക്കുക ആണ്. അതുകൊണ്ട് നമ്മുക്ക് കുറെ ഉപദ്രവങ്ങൾ ഉണ്ട്. മരങ്ങൾ മുറിച്ചാൽ ശുദ്ധവായു ശ്വസിക്കാൻ നമുക്ക് കഴിയില്ല. മറ്റൊന്ന് മരങ്ങൾ ആണ് നമുക്ക് തണൽ നൽകുന്നത്. ഭക്ഷിക്കാൻ പഴങ്ങളും തരുന്നു. അങ്ങനെ ഒട്ടനവധി ഉപകാരങ്ങൾ ഉണ്ട്. നിങ്ങൾ ഒരു പഴചൊല്ല് കേട്ടില്ലേ "ഒരു മരം മുറിച്ചാൽ 10 തൈ നടണം " ജൂൺ 5 ലോക പരിസ്ഥിതി ദിനം അന്ന് നമുക്ക് ഓരോ തൈ നാട്ടു പിടിപ്പിച് നമ്മുടെ നാടിനെ സംരക്ഷിക്കണം. മനുഷ്യർ ചെയ്യുന്ന ഉപദ്രവം ഇത് മാത്രമല്ല കേട്ടോ..... കടലിൽ നിന്ന് മണൽ വാരൽ, പൊതുസ്ഥലങ്ങളിൽ തുപ്പുക, കുന്നുകൾ നിരത്തുക. വനങ്ങൾ നശിപ്പിക്കാതിരിക്കു, മരങ്ങൾ മുറിക്കാതിരിക്കുക, കൃഷിക്കും മറ്റും എൻഡോസൾഫാൻ എന്ന കീടനാശിനി ഉപയോഗിക്കാത്തിരിക്കൂ പകരം വിഷമില്ലാത്ത കീടനാശിനി ഉപയോഗിക്കു.മണൽ വാരൽ നിർത്തി പുഴകളെസംരക്ഷിക്കുക കുന്നുകൾ നികത്തി ഫ്ലാറ്റുകൾ നിർമിക്കാതിരിക്കുക. നമുക്ക് നമ്മുടെ സ്വന്തം നാടിനെ സംരക്ഷിക്കാം. നിങ്ങൾക് അറിയില്ലേ കൂട്ടുകാരെ "ഒത്തു പിടിച്ചാൽ മലയും പോരും "നാം മനുഷ്യൻ കാരണം ആണ് ചൈനയിൽ നിന്ന് തുടങ്ങിയ കൊറോണ നമ്മുടെ നാടായ കേരളത്തിലും എത്തിയത് ഒരു പക്ഷേ നല്ല ആരോഗ്യമുള്ളത്കൊണ്ട് നമ്മൾക്കു കൊറോണ വന്നാലും അതി ജീവിക്കാൻ കഴിയും പക്ഷെ നമ്മളിൽ നിന്ന് പ്രായമായവരിൽ എത്തിയാൽ നമ്മളിൽ നിന്ന് രോഗം വന്നു അവർ മരിച്ചാൽ ആ വേദനയും കുറ്റബോധവും നമ്മളെ പിന്തുടരും

ഈ ഇരുട്ടിനെ അതി ജീവിക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്


ഫാത്തിമ നജ വി
5 D എ എം യു പി സ്കൂൾ കുന്നത്തുപറമ്പ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം