എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/ ''' ശുചിത്വം അറിവ് നൽകും '''
ശുചിത്വം അറിവ് നൽകും
ഏഴാം ക്ലാസിലെ ക്ലാസ്സ് ലീഡർ ആയിരുന്നു അശോക്. വിദ്യാർത്ഥികൾ മുടങ്ങാതെ പ്രാർത്ഥനയിൽ പങ്കെടുക്കണമെന്നും പങ്കെടുക്കാത്തവർക്ക് കഠിന ശിക്ഷ നൽകുമെന്നും അവന്റെ അധ്യാപകൻ പറഞ്ഞിരുന്നു. അന്ന് ഒരു കുട്ടി മാത്രം പ്രാർത്ഥനയിൽ പങ്കെടുത്തില്ല. പട്ടികയിൽ നോക്കിയപ്പോൾ മുരളിയാണ് പങ്കെടുക്കാത്തത് എന്ന് മനസ്സിലായി. ക്ലാസ് ലീഡർ അശോക മുരളിയുടെ പക്കൽ ചെന്ന് ഇന്ന് എന്താ മുരളി പ്രാർത്ഥനയിൽ വരാഞ്ഞത്. മുരളി മറുപടി പറയാൻ തുടങ്ങിയതും അധ്യാപകൻ ക്ലാസ്സിൽ കയറി വന്നതും ഒരേ സമയത്തായിരുന്നു.അശോക ഇന്ന് ആരൊക്കെ പ്രാർത്ഥനയിൽ വരാതിരുന്നത്. സാർ, ഇന്ന് പ്രാർത്ഥനയ്ക്ക് അ മുരളി മാത്രം വന്നില്ല. എന്താ മുരളി അശോകൻ പറയുന്നത് ഇത് സത്യമാണോ??. നീ ഇന്ന് പ്രാർത്ഥനയ്ക്ക് അ പങ്കെടുത്തില്ല?. ഇല്ല സർ, ഇന്ന് ഞാൻ പ്രാർത്ഥനയിൽ പങ്കെടുത്തില്ല . അദ്ധ്യാപകൻ എന്താണാവോ പറയാൻ പോകുന്നതിനുള്ള ഉള്ള ജിജ്ഞാസ യിൽ ക്ലാസ് റൂം ശാന്തമായി കാണപ്പെട്ടു. അവനെ നോക്കി വിദ്യാർഥികൾ എല്ലാവരും വരും ഇന്ന് ഇന്ന് എന്തായാലും മുരളിക്ക് ശിക്ഷ ലഭിക്കുമെന്ന് ചിന്തിക്കുന്നത് കൊണ്ട് പരസ്പരം നോക്കി ചിരിച്ചു. കാരണം അവർ മുരളിയെ അത്ര ഇഷ്ടം അല്ലായിരുന്നു. മുരളി നല്ല പഠിക്കുന്ന വിദ്യാർത്ഥിയായിരുന്നു. അവൻറെ കൈയ്യക്ഷരം വളരെ മനോഹരമായിരുന്നു. അധ്യാപകർ കൊടുക്കുന്ന എല്ലാ ഹോം വർക്കുകളും ചെയ്തുതീർക്കും ആയിരുന്നു. അതിനാൽ മറ്റു വിദ്യാർത്ഥികൾ അവനെ കാണുമ്പോൾ തന്നെ വെറുപ്പ് പ്രകടിപ്പിച്ചു കൊണ്ടിരുന്നു. നോക്ക് മുരളി, ആര് തന്നെ തെറ്റ് ചെയ്താലും അതിനുള്ള ശിക്ഷ അനുഭവിച്ചേ മതിയാവൂ..!. അതിനുമുമ്പ് നീ എന്തുകൊണ്ടാണ് പ്രാർത്ഥനയിൽ പങ്കെടുക്കാത്തത് എന്ന് പറയൂ?? സാറേ.. പതിവുപോലെ പ്രാർത്ഥന ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഞാൻ ക്ലാസ്സ് റൂമിൽ എത്തിയിരുന്നു. എന്നാൽ ക്ലാസ്സ് റൂമിലെ വിദ്യാർഥികൾ എല്ലാം അപ്പോൾ പ്രാർത്ഥനയിൽ പോയിരുന്നു. അപ്പോഴാണ് ഞാൻ ക്ലാസ് റൂം ശ്രദ്ധിച്ചത് "ഭയങ്കര പൊടി, കീറിയ കടലാസ് കഷണങ്ങൾ അവിടവിടെ ചിതറി കിടന്നിരുന്നു. ക്ലാസ്റൂം കാണാൻ തന്നെ മഹാ വൃത്തികേട് ആയിരുന്നു. മാത്രമല്ല, ഇന്ന് അത് വൃത്തിയാക്കേണ്ട വിദ്യാർത്ഥികൾ അത് ചെയ്യാതെ പ്രാർത്ഥനയിൽ പങ്കെടുക്കാൻ പോയിരുന്നു എന്ന് എനിക്ക് മനസ്സിലായി. എന്നാൽ ഞാൻ എങ്കിലും ഇവിടെ വൃത്തിയാക്കാം എന്ന് കരുതി, അത് ചെയ്തപ്പോഴേക്കും പ്രാർത്ഥന തുടങ്ങിയിരുന്നു. എനിക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ല" സാർ. അവർക്ക് പകരം നീ എന്തിനാണ് അത് ചെയ്തതെന്ന് ചോദിക്കുമായിരിക്കും. , മാത്രല്ല ശുചിത്വത്തിന്റെ പറ്റി ഞങ്ങൾക്ക് സാർ പഠിപ്പിച്ചു തന്നിട്ടുണ്ടല്ലോ! "വൃത്തികേട് കേടുള്ള സ്ഥലത്തിരുന്ന് പഠിച്ചാൽ എങ്ങനെയാണ് അറിവ് വരുക!" അതുകൊണ്ടാണ് ഞാൻ ഇത് ചെയ്തത് . ഞാൻ ചെയ്തത് തെറ്റാണെങ്കിൽ അതിനുള്ള ശിക്ഷ സ്വീകരിക്കും. ,വളരെ നല്ലത് മുരളി നിന്നെപ്പോലുള്ള സത്യസന്ധമായ കുട്ടികൾ ഉണ്ടെങ്കിൽ ഈ പള്ളിക്കൂടം തന്നെ ശുചിത്വം ആയി ചേരും!!!. നീ എൻറെ വിദ്യാർത്ഥി ആയതിൽ ഞാൻ അഭിമാനിക്കുന്നു". മുരളിയെ കണ്ട് പഠിക്കണം എന്ന് പറഞ്ഞു അധ്യാപകൻ വിദ്യാർത്ഥികളെ അർത്ഥവത്തായി നോക്കി..….. ഗുണപാഠം: "സദുദ്ദേശത്തോടെ യുള്ള ഉള്ള പ്രവർത്തി പ്രശംസനീയമാണ്".
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ