എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/'''ഹേയ് മനുഷ്യാ....നീയെത്ര ബലഹീനൻ'''

Schoolwiki സംരംഭത്തിൽ നിന്ന്
ഹേയ് മനുഷ്യാ....നീയെത്ര ബലഹീനൻ


വെറുമൊരു കൃമി
നിന്റെ കണ്ണുകൊണ്ട് കാണാൻ
കഴിയാത്തത്ര ചെറിയ കൃമി
ഇൗ ലോകത്തെ മുഴുവൻ
തന്റെ കീഴിൽ ഭയപ്പാടോടെ നിർത്തി.
ഹേ മനുഷ്യാ....
നീ അഹങ്കരിച്ചത് ആരോട്?
നീ പേടിപ്പിച്ചു നിർത്തിയത് ആരെ ?
നീ ധിക്കരിച്ചത് ആരെ ?
നിന്നെ സൃഷ്ടിച്ച ദൈവത്തെയോ..?
നിന്നെ സൃഷ്ടിച്ച ദൈവം തന്നെയാണ് സത്യം.
ഞാനും നീയും മണ്ണിലെ കീടങ്ങൾക്കും
കൃമികൾക്കും തിനാനുള്ള
വെറും മാംസാപിണ്ഡം മാത്രമാണ്
അന്ന് കുഞ്ഞു ഉറമ്പിനെപ്പോലും വിടാതെ നോവിച്ച നീയിന്നു
കൂടിനുള്ളിലാണ്
എന്നു തുറക്കുമെന്നറിയില്ല
ഉള്ളത് മാത്രം കഴിച്ചു ജീവിക്കുന്ന വെറും പാവത്താൻ
കാലം തിരിച്ചടിക്കാൻ തുടങ്ങിയിരിക്കുന്നു
ഒന്നോർത്തു വച്ചോ നിനക്കിനി മോചനമില്ല
വഴിയരികിലും കാട്ടിലും
പ്രപഞ്ചമൊട്ടാകെ
ഇന്നു മരങ്ങൾ തഴച്ചു വളരുന്നു അത് വളർന്നു കൊണ്ടേയിരിക്കും
ഏയ് മനുഷ്യാ
നിനക്കതിനെ തടയാൻ സാധിക്കില്ല
നീ ലോക്കിലാണ്
നിന്നെ കൂട്ടിലിട്ട് നിന്റെ ചുറ്റിലും പക്ഷികൾ പാറി കളിക്കും
പുഞ്ചിരിക്കാം ഹൃദയം കൊണ്ട്
സഹായിക്കാം മനസ്സറിഞ്ഞ്
പ്രശംസിക്കാം ആത്മാർത്ഥമായി
കൈ കോർക്കാം നല്ല നാളെക്കായി
നല്ല ലോകത്തിനായി
എല്ലാവരും സഹവസിച്ച് ജീവിക്കുന്ന പ്രപഞ്ചത്തിനായി

 

ഫാത്തിമ ഫഹ്മിദ പി
7 M എ.എം.യു.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത