എ.എം.എൽ.പി എസ്. ചെറുശോല/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ എടരിക്കോട് പഞ്ചായത്തിലെ എയ്ഡഡ് എൽ.പി.സ്കൂളായ എ.എം.എൽ.പി.സ്കൂൾ ചെറുശ്ശോല മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന അഞ്ചാം ക്ലാസ്സ് വരെയുള്ള സ്കൂളാണ്.അതിമനോഹരമായ പ്രദേശമായിരുന്നു പഴയ കാലത്തെ ചെറുശ്ശോല , നിറയെ വയലുകളും വയലു കളിൽ വച്ച് പിടിച്ച് നിൽക്കുന്ന നെൽചെടികളും തെങ്ങ് , കവുങ്ങ് , വെറ്റില മറ്റ് കൃഷികൾ കൂറ്റൻ മാവു കളും പ്ലാവുകളും നിറഞ്ഞ് നിൽക്കുന്ന പച്ചയായ ഒരു പ്രദേശമായിരുന്നു ചെറുശോല ഗ്രാമം . ചെറുശോല എഎംഎൽപി സ്കൂൾ സ്ഥാപിച്ചത് 1909 ൽ ആണ് . ഇന്നത്തെ സ്കൂളിന്റെ താഴത്തെ കെട്ടിട ത്തിലാണ് സ്കൂൾ ആരംഭിച്ചത് .122 കൊല്ലത്തെ പഴക്ക മുണ്ട് ഈ സ്കൂളിന് . സ്കൂൾ പഠനം കുട്ടികൾക്ക് ആവശ്യമാണ് എന്ന് മനസ്സിലാക്കി കഴുങ്ങിൽ ആലിക്കുട്ടി എന്ന വ്യക്തി സ്വന്തം സ്ഥലത്താണ് സ്കൂൾ തുടങ്ങിയത് . രാവിലെ മതപഠനവും അത് കഴിഞ്ഞ് സ്കൂൾ പഠനവും. മാനേ ജരായിരുന്ന ആലിക്കുട്ടി ഒരു അധ്യാപകൻ കൂടിയാ യിരുന്നു . അധ്യാപകർക്ക് ലഭിച്ചിരുന്ന ചെറിയ ശബളം കൊടുത്തിരുന്നത് മാനേജർ തന്നെയായിരുന്നു ചെറുശോല എന്ന ഗ്രാമത്തിന്റെ മധ്യഭാഗത്ത് കുട്ടാട്ടുപാറയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .