എ.എം.എൽ.പി.സ്കൂൾ വെളളിയാമ്പുറം/അക്ഷരവൃക്ഷം/അപ്പുവിൻെറ സ്വന്തം മണിക്കുട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
അപ്പുവിൻെറ സ്വന്തം മണിക്കുട്ടി
           അപ്പുവിൻെറ പൂച്ചയാണ് മണിക്കുട്ടി.അവനവളെ വലിയ ഇഷ്ടമാണ്.സ്കൂളിൽ പോകുമ്പോഴും ഉറങ്ങുമ്പോഴും മാത്രമെ അവർ പിരിഞ്ഞിരിക്കാറുള്ളു.അന്നും പതിവുപോലെ ഉറക്കമുണർന്ന് അവൻ മണിക്കുട്ടിയുടെ അടുത്തേക്കോടി.മണിക്കുട്ടിയുടെ അടുത്തെത്തിയ അപ്പു അമ്മയെ വിളിച്ചു കരഞ്ഞു.അമ്മേ,ഓടി വരൂ,ദേ നമ്മുടെ മണിക്കുട്ടി ചത്തു കിടക്കുന്നു.അമ്മ ഓടിയെത്തി.മോനെ അപ്പു ദൂരേയ്ക്ക് മാറ്,അതിനു കൊറോണയോ മറ്റോ ആണെങ്കിലോ.അപ്പുവിന് കരച്ചിൽ വന്നു.അവൻ അടുത്ത വീട്ടിലെ ചങ്ങാതിയായ മനുവിനെ വിളിച്ചു.അപ്പോൾ മനുവിൻെറ അമ്മ വിളിച്ചു പറഞ്ഞു,അപ്പൂ....ഇനി നീയിങ്ങോട്ട് കളിക്കാൻ വരണ്ട,കൊറോണ വന്നാ നിൻെറ പൂച്ച ചത്തത്.അപ്പു കരഞ്ഞുകൊണ്ട് അകത്തേക്കോടി.ജനാലയിലൂടെ പുറത്തേക്കുനോക്കിയിരുന്നു.തൻെറ മണിക്കുട്ടി ഉണ്ടായിരുന്നെങ്കിൽ.......
ഫർഹാന.എം.പി
നാല് സി എ.എം.എൽ.പി.സ്കൂൾ വെള്ളിയാമ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ