എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ/അക്ഷരവൃക്ഷം/കൊലപാതകി

Schoolwiki സംരംഭത്തിൽ നിന്ന്
കൊലപാതകി

കൊലപാതകങ്ങൾ !! കൊലപാതകങ്ങൾ
 വിധിച്ചതാരെന്നറിയില്ല. പേരില്ല
നാടില്ല വധിക്കപ്പെട്ടവർ മാത്രം
തൂണിലും തുരുമ്പിലും ഇരുട്ടായ്
ജാതിയില്ല മതമില്ല നിറം പോലുമില്ല.
ചുമയായ് പനിയായ് മാത്രം
കണ്ടിടുന്ന കൊലയാളി ഒടുവിലാ.
പേരറിഞ്ഞു കോറോണയെന്നൊരു
കൃമികീടം!!
ഭയന്നില്ല നമ്മൾ ഭീകര നാം കൊറോണ യെ
 ഒത്തുചേർന്നിടാം ഒരുമിച്ചു ചേർന്നിടാം
 വൃത്തിയും ശുചിത്വവും പാലിച്ചിടാം
 കൈകളിടക്കിടെ കഴുകീടാം
തളരാതെ ഭയക്കാതെ ഒത്തു ചേർന്നു പോരാടീടാം..
 മനുഷ്യരാശിയെ അറിഞ്ഞിടാൻ
 വേണോ ഇനിയൊരു സൂക്ഷ്മജീവി
സ്നേഹത്തിനതിരിടാതെ തടയിടാം
 ഈകൂടിച്ചേരലിന്
ഇനിയൊരു കൈത്താങ്ങായിടാം
 ഭൂമിയെ ചുറ്റി വരിഞ്ഞ കൈകളെ
അടർത്തിടാൻ വധിച്ചിടാൻ..

 

അതുല്ല്യ.
5 A എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത