എ.എം.എൽ.പി.സ്കൂൾ പനക്കത്തായം/അക്ഷരവൃക്ഷം/ബുദ്ധിയിലാണ് കാര്യം
ബുദ്ധിയിലാണ് കാര്യം
പുഴയിലെ രണ്ട് മീനുകളിൽ സൗന്ദര്യം കൂടിയ മീൻ തന്റെ സൗന്ദര്യത്തിൽ വളരെയേറെ അഹങ്കരിച്ചു. ഒരിക്കൽ മുക്കുവന്റെ വലയിൽ അകപ്പെട്ട ഇരുവരും രക്ഷപ്പെടാനുള്ള വഴി ആലോചിച്ചു. അഹങ്കാരിയായ മീനിന് വഴിയൊന്നും കിട്ടിയില്ല.. എന്നാൽ കൂടെയുണ്ടായിരുന്ന മീൻ വളരെ തന്ത്രപരമായി വലയിൽ നിന്ന് രക്ഷപ്പെട്ടു. അപ്പോഴേക്കും ഇനിയൊരിക്കലും രക്ഷപ്പെടാൻ കഴിയാത്ത വിധം മുക്കുവൻ തന്റെ വല കെട്ടിയിരുന്നു. സൗന്ദര്യതേക്കാൾ ബുദ്ധിക്കാണ് പ്രധാന്യം എന്ന് തിരിച്ചറിഞ്ഞ വലക്കുള്ളിൽ അകപ്പെട്ട മീൻ തന്റെ വിധിയോർത് കരഞ്ഞു.
|