എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/പേടിക്കേണ്ട ജാഗ്രത പാലിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
പേടിക്കേണ്ട ജാഗ്രത പാലിക്കാം

ഒരു ദിവസം ചിന്നു പത്രം വായിക്കുകയായിരുന്നു.അപ്പോഴാണ് അവൻ്റെ കൂട്ടുകാരായ ചിണ്ടുവും ,അപ്പുവും അവിടേക്ക് വന്നത്. "നീ എന്താ പത്രത്തിൽ ഇത്ര കാര്യമായിട്ട് വായിക്കുന്നത്. " അപ്പു ചോദിച്ചു. "നീ അറിഞ്ഞില്ലേ ലോകം ഒരു വൈറസിൻ്റെ പിടിയിൽ പെട്ടത്." ചിന്നു പറഞ്ഞു. "ങേ... വൈറസോ ! ആ വൈറസിൻ്റെ പേരെന്താ?" ചിണ്ടു ചോദിച്ചു. ആ വൈറസിൻ്റെ പേരാണ് കൊറോണ വൈറസ്. കൊറോണ എന്നു പറഞ്ഞാൽ ഒരു സൂക്ഷ്മജീവിയാണ് .ഈ വൈറസ് നമ്മുടെ സംസ്ഥാനമായ കേരളത്തെ പിടികൂടി .ഇപ്പോൾ നമ്മുടെ ഗ്രാമങ്ങളിലേക്കും ഈ വൈറസ് എത്തിയിരിക്കുന്നു " ചിന്നു പറഞ്ഞു " ഇനി നമ്മൾ എന്ത് ചെയ്യും നമ്മെയും ഇത് പിടികൂടാതിരിക്കാൻ വല്ല വഴിയുമുണ്ടോ ചിന്നൂ " ചിണ്ടുവും അപ്പുവും ഒരുമിച്ച് ചോദിച്ചു ."ങും... ഉണ്ടല്ലോ ദേ ഇതൊന്ന് വായിച്ച് നോക്ക് ആരോഗ്യ വകുപ്പിൻ്റെ വിശദമായ നിർദേശങ്ങളുണ്ട്. അതു പാലിച്ചാൽ നമ്മൾ രക്ഷപ്പെടും ". "ശരി ചിന്നൂ .... അപ്പോൾ ഇങ്ങനെ കൂടിയിരിക്കുന്നതും അപകടമാണല്ലോ ചിന്നൂ " "അതെ. ഇനി മുതൽ നന്മുക്ക് ഈ നിർദേശങ്ങൾ കണിശമായി പാലിക്കാം". എല്ലാവരും ജാഗ്രതയോടെ പിരിഞ്ഞു


അയ്മൻ എൻ
3 B എ.എം.എൽ.പി.സ്കൂൾ പകര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം