എ.എം.എൽ.പി.സ്കൂൾ നെട്ടഞ്ചോല/അക്ഷരവൃക്ഷം/ സമാധി

Schoolwiki സംരംഭത്തിൽ നിന്ന്
സമാധി


ഇത്തിരി പോന്നൊരു വൈറസിൻ പേരിലായ്
ഒത്തിരി ആളുകൾ സമാധിയായി
കോവിഡെന്നോമന പേരിലറിയുന്ന
കൊറോണ നീ ഇത്ര ഭീ കര നോ
ചൈനയിൽ തുടക്കം കുറിച്ച മഹാമാരി
ലോകമെമ്പാടും പടർന്നു പോയി
മാധ്യമങ്ങൾ വഴി ഞാനറിഞ്ഞു
ഈ വൈറസിൻ ഭീകരത എത്ര എന്ന്
കൊറോണയെ പേടിച്ചു വീട്ടിലിരുന്ന ഞാൻ
ഒരു വേല നഷ്ടം എനിക്കുണ്ടായി
ഇനി എന്നു കാണും എൻ്റെ കലാലയം
ഇനി എന്നു കാണും എൻ കൂട്ടുകാരെ
സങ്കടത്തോടെ വിതുമ്പിടുന്നു ഞാൻ
ഈ കൊറോണ യിൽ നിന്ന് രക്ഷ കിട്ടാൻ
എത്ര വലിയവനായിരുന്നാലും ഞാൻ
കൊറോണ ക്കു മുന്നിൽ വെറും ശരീരം
 

ഫാത്തിമ നിദഎം ടി
2A എ.എം.എൽ.പി.സ്കൂൾ_നെട്ടഞ്ചോല
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത