Schoolwiki സംരംഭത്തിൽ നിന്ന്
*[[എ.എം.എൽ.പി.സ്കൂൾ ചുങ്കാത്തപാലം/അക്ഷരവൃക്ഷം/പൊന്നുപ്പയുടെ വരവും കാത്ത്/പൊന്നുപ്പയുടെ വരവും കാത്ത്/പൊന്നുപ്പയുടെ വരവും കാത്ത്]]
പൊന്നുപ്പയുടെ വരവും കാത്ത്
ഇന്ന് നാലുവയസ്സുകാരി ആലിയ ഏറെ സന്തോഷവതിയാണ്. കാരണം തൻെറ പൊന്നുപ്പ ഇന്ന് ഗൾഫിൽ നിന്ന് വരികയാണ്.
അവൾ തൻെറ ഉപ്പച്ചി തലേന്ന് അവളോട് പറഞ്ഞത് ഓർത്തു.
ഉപ്പ : "ഹായ് ആലി മോളേ...”
ആലിയ : "എന്തേ ഉപ്പച്ചീ ?”
ഉപ്പ : "ഉപ്പച്ചിൻെറ പൊന്നൂസിന് സുഖല്ലേ ?”
ആലിയ : "ചുഗാണ്. ഇപ്പച്ചിക്ക് ചുഗല്ലേ ?”
ഉപ്പ : "സുഖാണ് മോളേ…"
ആലിയ : "ഉപ്പച്ചി നാളെ എപ്പോഴാ വരുന്നതേ….. ഈ പൊന്നൂട്ടിക്ക് എന്താണ് കൊണ്ടുവരുന്നത്?”
ഉപ്പ : "ഞാൻ നാളെ രാവിലെ എത്തും . മോളൂസിന് എന്താ ഉപ്പ കൊണ്ടു വരേണ്ടത് ?”
ആലിയ : "നിക്ക് ചോക്ലേററും പാവക്കുട്ടിയും.”
ണിം….. ണിം….. ണിം……..
ബെല്ലടി ശബ്ദം കേട്ട് ആലിയ സ്വപ്നത്തിൽ നിന്ന് ഉണർന്നു.
"ഹായ്….. ഉപ്പച്ചി…"
ആലിയ ഒാടി ഉപ്പയെ കെട്ടിപ്പിടിക്കാൻ നേരം കൂടെ വന്ന ആളുകൾ തടഞ്ഞു.
"മോളോ … ഉപ്പച്ചിനെ ഒരു 14 ദിവസം കഴിഞ്ഞ് കാണാം.”
അദ്ദേഹത്തെ റൂമിലാക്കി അവർ പോയി.
ആലിയ കാത്തിരുന്നു.
ഒരു ദിവസം പെട്ടെന്ന് വീട്ടുമുററത്ത് ആംബുലൻസ് വന്ന്ു നിന്നു.
തൻെര ഉപ്പച്ചിയെ അവർ കൊമടു പോവുകയാണ്.
"ൻെറ ഉപ്പച്ചീനെ കൊണ്ടുപോകണ്ട" എന്ന് പറഞ്ഞ് വാവിട്ട് കരഞ്ഞു ആ പൊന്നു മോള്. അവിടെ കൂടിയിരുന്നവരുടെ കണ്ണുകൾ നിറച്ചു.
അതിനിടെ കൊറോണ ബാധിച്ച് അവളുടെ ഉപ്പ മരിണത്തിന് കീഴടങ്ങി.
ഇതൊന്നും ആ പൊന്നു മോൾ അറിഞ്ഞില്ല.
"ഉമ്മച്ചീ….”
"എന്താ മോളേ……..”
"ഉപ്പച്ചി എപ്പോഴാ വരാ …"
ഉമ്മ കരഞ്ഞുപോയി.
"എന്തിനാ ഉമ്മച്ചി കരയുന്നത് ? ഉപ്പച്ചി വരും"
ഇന്നും ആ പൊന്നു മോൾ കാത്തിരിക്കുകയാണ് തൻെറ ഉപ്പച്ചി തനിക്കുളള സമ്മാനവുമായി വരുന്നത്
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ
|