എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ/അക്ഷരവൃക്ഷം/ശ‍ുചിത്വവ‍ും മന‍ുഷ്യന‍ും

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വവും മനുഷ്യനും

പ്രകൃതി നമ്മുടെ അമ്മയാണ് . ആ അമ്മയെയാണ് നാമിന്ന് ചൂഷണം ചെയ്യുന്നത് . ഇതിനെല്ലാം പ്രകൃതി നമ്മോട് പകരം ചോദിക്കുകയാണ് ഇപ്പോൾ . മഹാ പ്രളയങ്ങളായും മഹാ മാരിയായും . അനാവശ്യമായി പുറത്തിറങ്ങിയിരുന്ന നാമിന്ന് പുറത്തിറങ്ങുന്നതേയില്ല ഈ ലോക്ക് ഡൗൺ കാലം പരിസ്ഥിതിക്കും അവയിൽ വസിക്കുന്ന ജീവജാലങ്ങളും വളരെയധികം സന്തോഷത്തോടെ വസിക്കുന്നു . പരിസര ശുചിത്വമാണ് ഒരു വ്യക്തിയുടെ ജീവിതത്തിനാധാരം . കൊറോണ കാലത്തെ ഓരോന്നും നമ്മെ ബോധവത്കരിച്ചുകൊണ്ടിരിക്കുകയാണ് . ലോക്ക് ഡൗൺ കാലം നദിക്കും വായുവിനും സുലഭമായി സഞ്ചരിക്കാൻ കഴിയുന്നു .

രോഗങ്ങളുടേതിൽ പലതിന്റെയും ഉറവിടം പരിസര മലിനീകരണമാണ് . ഡെങ്കി പനിയും മലമ്പനിയും തുടങ്ങി ഒട്ടനേകം രോഗങ്ങളുടെ പ്രധാന കാരണവും പരിസര മലിനീകരമാണ് . വ്യക്തി ശുചിത്വവും പരിസര ശുചിത്വവും സൂക്ഷിച്ച് ജീവിതത്തിൽ പകർത്തിയാൽ ഒട്ടനവധി ഗുണകരമായ കാര്യങ്ങൾ നേടാനാകും. രോഗപ്രതിരോധം എന്നാൽ വാക്‌സിനുകൾ കൊണ്ടോ മറ്റോ മാറുന്നത് മാത്രമല്ല മനുഷ്യന് ചുറ്റുമുള്ള പരിസ്ഥിതിയെയും കൂടി ആശ്രയിച്ചാണ് .കോഴിക്കോടുള്ള കനോലി കനാൽ മനുഷ്യന്റെ അമിതമായ ഇടപെടൽ മൂലം ജീവച്ഛവമായിക്കൊണ്ടിരിക്കുകയാണ് . പക്ഷെ ഇന്നത്തെ റിപ്പോർട്ടുകളിൽ വന്നിരിക്കുന്നു കനോലി കനാൽ മാലിന്യ മുക്തമായിക്കൊണ്ടിരിക്കുകയാണ് . ജല സ്രോതസ്സുകളും അന്തരീക്ഷവും ഇന്ന് ഹരിതവത്കരണത്തിലേക്ക് തിരിച്ചുപോയികൊണ്ടിരിക്കുകയാണ് .

അംന .കെ .സി
3 എ എ.എം.എൽ.പി. സ്‍ക‍ൂൾ ക്ലാരി പ‍ുത്ത‍ൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം