എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ/അക്ഷരവൃക്ഷം/പരിസരം വ‍ൃത്തിയാക്കാം രോഗത്തെ പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസരം വൃത്തിയാക്കാം രോഗത്തെ പ്രതിരോധിക്കാം

നാമിന്ന് നേരിടുന്ന ഏറ്റവും പരമ പ്രധാനമായ ഒരു പ്രശ്നം എന്നതാണ് പരിസരമലിനീകരണവും പകർച്ചവ്യാധികളും . ഈ പ്രശ്നത്തിൽ നിന്ന് നാം മുക്തി നേടണമെങ്കിൽ നമ്മുടെ വീടും പരിസരവും ശുചിത്വമാക്കണം

ഈ വേളയിൽ നമുക്ക് ഗാന്ധിജിയുടെ വാക്കുകൾ ഓർമിക്കാം .ശുചിത്വമാണ് സ്വാതന്ത്രത്തേക്കാൾ പ്രധാനം . ഈ മഹത് വചനത്തിൽ നിന്നും നമുക്ക് ശുചിത്വത്തിന്റെ പ്രാധാന്യം ഊഹിക്കാവുന്നതേയുള്ളു . നമ്മുടെ അശ്രദ്ധയാണ് നമ്മുടെ ലോകം തന്നെ ഇന്ന് അഭിമുഖീകരിക്കുന്ന മഹാമാരിക്ക് പ്രധാന കാരണം . ശുചിത്വത്തിലൂടെ തന്നെയാണ് ഇത്തരം പകർച്ചവ്യാധികൾ തരണം ചെയ്യാനും പ്രതിരോധ ശേഷി നേടാനും സാധിക്കുകയുള്ളു .

മഴക്കാലം അടുത്ത് വരുന്ന ഈ സന്ദർഭത്തിൽ നാം പല മുൻകരുതലുകളും ചെയ്യേണ്ടതുണ്ട് . പകർച്ചവ്യാധികൾ പകർത്തുന്ന ജീവികളായ കൊതുക് , എലി എന്നിവയുടെ ഉറവിടങ്ങൾ നശിപ്പിക്കുക , വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുക , അതുവഴി മാരക രോഗങ്ങളെ ഇല്ലായ്മ ചെയ്യുക എന്നിങ്ങനെ നമ്മൾ തന്നെ ശുചിത്വ സംബന്ധമായ മുൻകരുതലുകൾ എടുത്താൽ പകർച്ചവ്യാധികൾ മുഴുവനും ഇല്ലാതാക്കാം .

പരിസ്ഥിതി സംരക്ഷണം നമുക്ക് അത്യന്താപേക്ഷിതമായ ഒരു കാര്യമാണ് . അതുവഴി മാത്രമേ നാം ഇന്ന് നേരിടുന്ന മഹാമാരിയെ നേരിടാൻ സാധിക്കുകയുള്ളു . കൊറോണ വൈറസ് തടയുന്നതിനോ ചികിൽസിക്കുന്നതിനോ ഇതുവരെ വാക്‌സിനുകളോ ആന്റി വൈറൽ മരുന്നുകളോ കണ്ടെത്തിയിട്ടില്ല. ആയതുകൊണ്ട് രോഗം സ്വയം പ്രതിരോധിക്കാൻ നാം ശുചിത്വം എന്ന മുഖ്യ ഘടകം പാലിച്ചേ മതിയാകൂ . അതിനായി വിദ്യാർത്ഥികളായ നമുക്ക് പരിശ്രമിക്കാം .

മ‍ുഹമ്മദ് ന‍ുസൈഫ് . പി
3 എ എ.എം.എൽ.പി.സ്‍ക‍ൂൾ ക്ലാരി പ‍ുത്ത‍ൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം