എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം
കൊറോണയെ തുരത്താം
വൈദ്യ ശാസ്ത്രത്തിനു മുന്നിൽ ഒരു വെല്ലുവിളിയാണ് കൊറോണ വൈറസ് ഇപ്പഴും . അനേകായിരം മനുഷ്യ ജീവനുകളെ അത് അപഹരിച്ചുകഴിഞ്ഞു .എന്താണ് കൊറോണ വൈറസ് ? ഇതിനെ എങ്ങനെ പ്രതിരോധിക്കാം ? മരുന്നുണ്ടോ ? എന്നീ ചോദ്യങ്ങൾ പലരും ഉയർത്തുന്നുണ്ട് അതിനുള്ള ഉത്തരമാണ് ഈ കുറിപ്പ്. ഇതെങ്ങനെ പ്രതിരോധിക്കാം പരിസര ശുചിത്വവും വ്യക്തിശുചിത്വവും പാലിക്കുക , പുറത്തു പോയി വരുമ്പോൾ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക , തുമ്മുകയും ചുമക്കുകയും ചെയ്യുമ്പോൾ മൂക്കും വായും തൂവാല ഉപയോഗിച്ച് അടക്കുക , മാംസവും മത്സ്യവും നന്നായി വേവിച്ച് കഴിക്കുക , വേവിക്കാത്ത പാൽ , മാംസം എന്നിവ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. വേവിച്ചതും വേവിക്കാത്തതുമായ ഭക്ഷണങ്ങൾ ഒരുമിച്ച് സൂക്ഷിക്കാതിരിക്കുക എന്നിവയാണ് ഇന്ന് ശാസ്ത്രലോകത്തിനുള്ള പ്രതിരോധ മാർഗം .
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |