എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1921 ലെ മാപ്പിള ലഹളക്ക് ശേഷം 1928 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്..മലബാർ സ്പെഷ്യൽ പോലീസ് ക്യാമ്പിലെ ഉദ്യോഗസ്ഥരുടെ മക്കൾക്ക് പഠനം നടത്തുന്നതിന് വേണ്ടിയാണ് ഇത് ആരംഭിച്ചത്.ആദ്യകാലത്തു ഇതൊരു ഓത്തുപള്ളിയായിരുന്നു.1941 -ലാണ് ഈ വിദ്യാലയത്തിന് അംഗീകാരം ലഭിച്ചത് . തുടക്കത്തിൽ ഒന്ന് മുതൽ അഞ്ചു വരെ ക്‌ളാസ്സുകളാണ് ഉണ്ടായിരുന്നത്. ആദ്യകാലത്ത് സ്കൂൾ മാനേജർ ശ്രീ.പൂഴിക്കൽ ഇബ്രാഹിം ഹാജി ആയിരുന്നു.അദ്ദേഹത്തിന്റെ മരണാനന്തരം ശ്രീമതി.ഷെഹിനാസ് മാനേജരായി സ്ഥാനമേറ്റു .ഇപ്പോഴും അവർ തുടരുന്നു,പെരുമണ്ണക്ലാരി പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എൽ . പി വിഭാഗത്തോടൊപ്പം പ്രീ-പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നുണ്ട് .ഇവിടെ പതിനാല് അധ്യാപകരാണുള്ളത് .നിലവിൽ 405 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം പാഠ്യ-പഠ്യേതര പ്രവർത്തനങ്ങളിൽ വളരെയധികം മുന്നിട്ടു നിൽക്കുന്നു .