എ.എം.എൽ.പി.സ്കൂൾ കുണ്ടൂർ നടുവീട്ടിൽ/അക്ഷരവൃക്ഷം/ശുചിയാക്കുവിൻ

ശുചിയാക്കുവിൻ



ശുചിയാക്കുവിൻ...

നാം നമ്മെ തന്നെ ശുചിയാക്കുവിൻ.. വൃത്തിയാക്കുവിൻ..

ഓരോരുത്തരും വൃത്തിയാക്കുവിൻ..

മടിച്ചു നിൽക്കാതെ വൃത്തിയാക്കുവിൻ..

നിത്യ കർമങ്ങളിൽ ശുചിത്വത്തിന് പ്രാധാന്യം നൽകുവിൻ..

വീടും പരിസരവും വൃത്തിയാക്കിടൂ..

തുരത്തീടും നാം തുരത്തീടണം.. നാം..

കൊതുക്, എലി, ഈച്ച, പ്രാണിയെ തുരത്തീടേണം..

കൈകൾ കഴുകേണം..
ഇടയ്ക്കിടെ കഴുകേണം..

പതപ്പിച്ചു പതപ്പിച്ചു സോപ്പാൽ കഴുകേണം..

ചുമക്കുംനേരം തുമ്മുംനേരം മുഖം മറച്ചിടേണം..

നാം തൂവാല കൊണ്ട് വായും മൂക്കും മറച്ചിടേണം..

രോഗം പടർത്താതെ സൂക്ഷിക്കേണം..

പാലിക്കണം നാം പാലിക്കേണം..

വ്യക്തി അകലം പാലിക്കേണം
കൂട്ടം ചേരൽ ഒഴിവാക്കണം..

നാം തുരത്തീടണം നമ്മിൽ വന്ന മഹാ വിപത്തിനെ..

കൊറോണയെന്നീ മഹാമാരിയെ ചെറുക്കേണം..
 നാം ജാഗ്രതയോടെ പൊരുതേണം..
ഒറ്റകെട്ടായി കൈ കോർക്കേണം നാം..

കൊറോണയെന്ന വൈറസിനെ തുരത്തിടേണം നാം എന്നെന്നേക്കുമായി..


രാജ്യത്തിനായി, ലോകത്തിനായി, നമുക്കൊരുമിച് പ്രാർത്ഥിക്കാം...

ശുചിത്വം പാലിക്കുക നാം നിത്യ ശാന്തിക്കായി..

എപ്പോഴും എവിടെയും

മടിക്കല്ലേ കൂട്ടുകാരെ...

കവിത

  Shahana BK  2 C