എ.എം.എൽ.പി.സ്കൂൾ കളിയാട്ടമുക്ക്/അക്ഷരവൃക്ഷം/കൊറോണ വരുത്തിയ മാറ്റങ്ങൾ
കൊറോണ വരുത്തിയ മാറ്റങ്ങൾ ആഹാ സ്കൂൾ പൂട്ടി ഇനി ഒരുപാട് കളിക്കാം വിരുന്ന് പോവാം.കൂട്ടുകാരുമൊത്ത് പാടത്തും പറമ്പിലും കറങ്ങി നടക്കാം.ഇതൊക്കെ ആലോചിച്ച് വീട്ടിലെത്തിയത് അറിഞ്ഞില്ല.ഉമ്മാ..... കൊറോണ ആയത് കൊണ്ട് സ്കൂൾ പൂട്ടി.ഇനി സ്കൂളിലൊന്നും പോവേണ്ട.ആഹാ...ശരിയാ,ഇനി പുറത്തേക്കൊന്നും ഇറങ്ങാൻ പറ്റില്ല.എന്നാലും എന്റെ മനസ്സിൽ തെല്ലൊരു സന്തോഷം കൊണ്ട് നിറഞ്ഞു.പക്ഷേ, മാറ്റങ്ങളില്ലാത്ത ദിവസങ്ങളാണ് പിന്നീട് കടന്നു പോയത്.രവിലെയാവുന്നു വൈകുന്നേരമാവുന്നു,ആരുമില്ല പത്രമാണെങ്കിൽ എടുക്കാനും വയ്യ.കൊറോണ ബാധിച്ചു മരിച്ചത് കാണാനുള്ള കരുത്തും എനിക്കില്ലല്ലോ ദൈവമേ....ഉമ്മാ ഇനി എന്നാണ് സ്കൂൾ തുറക്കുക.എനിക്ക് വീട്ടിലിരുന്ന് ചടച്ചു.ഒന്നും പറയാൻ പറ്റില്ല,എല്ലാം ദൈവത്തിന്റെ കയ്യിലല്ലേ മോളേ ,പ്രാർത്ഥിക്കുക അത്ര തന്നെ.ദൈവമേ ഞങ്ങളെ കാക്കേണമേ.....
|