എ.എം.എൽ.പി.സ്കൂൾ കളത്തിങ്കൽപാറ‍‍‍ ‍‍/അക്ഷരവൃക്ഷം/ബീരാനിക്കയും ബാബുമോനും പിന്നെ പ്രകൃതിയും

ബീരാനിക്കയും ബാബുമോനും പിന്നെ പ്രകൃതിയും

മോനെ ബാബു നീ എന്താ ചെയ്യുന്നത്? ഹ ഹ ഹ ഞാനൊരുഗ്രൻ ഗെയിം കളിക്കുകയാണ്. ഗെയിമോ? അതിനൊര വധി കൊടുക്കണ്ടേ എൻ്റെ ബാബുമോനേ.. ഒഴിവുകാലമല്ലേ നീ പുറത്തോട്ടൊന്നി റ .ങ്ങിക്കേ.ബീരാനിക്ക നിനക്ക് ചില കഥകൾ പറഞ്ഞ് തരാം. മനസ്സില്ലാ മനസ്സോടെ ബാബു ഫോൺ മേശയിലേക്കിട്ടു. മോനെ ഈ കാണുന്നത് എന്താണെന്നറിയോ? ഹ .ഹ ഹ അതാണ് പ്രകൃതി. അകലെ കുറെ കുട്ടികൾ കളിക്കുന്നത് ബീരാനിക്ക ചൂണ്ടിക്കാണിച്ചു.നിനക്ക് കളീലൊന്നും കൂടണ്ടേ. ഞങ്ങളുടെയൊക്കെ അവധിക്കാലം നാടൻ കളിയായിരുന്നു. ഓട്ടവും ചാട്ടവും നീന്തലും ഗുസ്തിയും മരം കയറ്റവുമെല്ലാം ഞങ്ങൾ കളി കളിലൂടെയാണ് പഠിച്ചത്. ബീരാനിക്കയുടെ വാചാലമായ വിവരണം ബാബുവിനെ ഉത്സാഹവാനാക്കി.

ഫാത്തിമ സൻഹ
2 A എ.എം.എൽ.പി.സ്കൂൾ കളത്തിങ്കൽപാറ‍‍‍ ‍‍
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ