കൊറോണ കേൾക്കാൻ നല്ല പേരാണെങ്കിലും വലിയ രസമില്ലാത്ത എന്തോ ആണെന്ന് കേട്ടപ്പോൾ മനസ്സിലായി. കുറേ ആളുകളെ കൊല്ലാനും വയ്യാണ്ടാക്കാനും പറ്റുന്ന എന്തോ വലിയ ചെറിയ സാധനനമാണ് കൊറോണ. സ്കൂൾ അടയ്ക്കുകയാണെന്ന് കേട്ടപ്പോൾ ആദ്യം സന്തോഷമായി. ഉമ്മാന്റെ വീട്ടിലും തറവാട്ടിലും പോകാം, പുറത്ത് പോയി കളിയ്ക്കാം….. ഇപ്പോൾ എങ്ങോട്ടും പോകാൻ പറ്റാത്ത അവസ്ഥയായി. പുറത്താണെങ്കിലോ ഭയങ്കര ചൂടും. ആദ്യമൊക്കെ പുറത്ത് നിന്ന് വരുന്നവർക്ക് മാത്രം ഉണ്ടായിരുന്ന കൊറോണ പിന്നെ പിന്നെ നാട്ടിലുള്ളവർക്കും കിട്ടിത്തുടങ്ങി. അപ്പോൾ കടകളെല്ലാം അടച്ചു ആളുകളൊക്കെ മാസ്ക് ഇടാൻ തുടങ്ങി. ദിവസത്തിൽ പല പ്രാവശ്യം സോപ്പിട്ട് കൈ കഴുകാൻ തുടങ്ങി. സോപ്പ് പതപ്പിച്ച് കളിയ്ക്കാൻ രസമാണെങ്കിലും എന്തോ ഒരു രസക്കുുറവുണ്ട്. എല്ലാം പഴയ രീതിയിലാകണം. ഭയമല്ല ജാഗ്രതയാണ് നമുക്ക് വേണ്ടത്. ഇപ്പോൾ എല്ലാവരും സാമൂഹിക അകലം പാലിച്ചും വീട്ടിൽ നിന്ന് പുറത്തിറങ്ങാതെയും ജാഗ്രതയിലാണ്. അങ്ങനെ നമുക്കീ കൊറോണക്കാലത്ത് നിന്നും രക്ഷ നേടാം.