എ.എം.എൽ.പി.സ്കൂൾ കല്ലത്തിച്ചിറ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം
   മനുഷ്യ ജീവിതത്തിലെ ഒരു പ്രധാന ഘടകമാണ് ശുചിത്വം. നമ്മുടെ ശരീരവും മനസ്സും ശുചിത്വപൂർണമാണെങ്കിൽ നമ്മുടെ ചുറ്റുപാടും ശുചിത്വമുള്ളതായിരിക്കും. ദിവസവും കുളിക്കുക, രണ്ട് നേരം പല്ല് തേക്കുക, നഖം വെട്ടി വൃത്തിയാക്കുക, ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും കൈകൾ വൃത്തിയായി കഴുകുക, വൃത്തിയുള്ള നനവില്ലാത്ത വസ്ത്രം ധരിക്കുക ഇവയെല്ലാം വ്യക്തിശുചിത്വത്തിൽ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.                                                                                വ്യക്തി ശുചിത്വത്തോടൊപ്പം   പരിസരശുചിത്വവും നാം പാലിക്കേണ്ടതുണ്ട്. വീട്  വൃത്തിയായി സൂക്ഷിക്കുക, ചപ്പുചവറുകൾ ശരിയായ രീതിയിൽ സംസ്കരിക്കുക, ചുറ്റുപാടും മലിനജലം കെട്ടിനിൽക്കാതിരിക്കാൻ ശ്രദ്ധിക്കുക, കൊതുകിനെ നശിപ്പിക്കുക, വളർത്തുമൃഗങ്ങളെ വീട്ടിലേക്ക് കയറ്റാതിരിക്കാൻ ശ്രദ്ധിക്കുക. ഇത്തരത്തിൽ നല്ല ശുചിത്വശീലങ്ങൾ പാലിക്കുന്നതിലൂടെ രോഗങ്ങളെ അകറ്റിനിർത്താനും മികച്ച ആരോഗ്യം കൈവരിക്കാനും നമുക്ക് സാധിക്കും.

മുഹമ്മദ് ഇർഷാദ് കെ കെ
4 എ. എം.എൽ.പി.സ്കൂൾ കല്ലത്തിച്ചിറ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം