മനുഷ്യനെ ചിന്തിപ്പിച്ചൊരു വൈറസ്
മൃഗങ്ങളെ സ്വതന്ത്ര രാക്കിയൊരു വൈറസ്
കോവിഡ് 19 എന്ന പേരിലൊരു വൈറസ്
നിഷ്കളങ്കമാം ലോകത്തെ
ഭീതിജനകമാക്കി മാനവർ
മാനവർതന്നെ നിഷ്കളങ്കമാം ലോകത്തെ
പടുത്തുയർത്താൻ നോക്കുന്നു.
കശ്മീരിന്റെ തടവു ജീവിതം എങ്ങനെയുണ്ടെന്നു
കോറോണോ ലോകത്തോട് ചോദിക്കുന്നു
ഭവനത്തിൽ കയറിയിരിക്ക് നീ
സുരക്ഷ മാർഗങ്ങൾ സ്വീകരിക്ക് നീ
ഇല്ലേൽ നീയും ഈ ദുനിയാവും
പനിച്ചു ചുമച്ചു വിയർത്തില്ലാതാകും