എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ/അക്ഷരവൃക്ഷം/കൊറോണ വൈറസ് മനുഷ്യരിൽ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ് മനുഷ്യരിൽ

മനുഷ്യൻ, പക്ഷികൾ, മൃഗങ്ങൾ എന്നിവയിൽ ആണ് കൊറോണ കാണപ്പെടുന്നത് .പക്ഷിമൃഗാദികളിൽ രോഗം ഉണ്ടാക്കുന്ന കൊറോണ വൈറസ് ഇവയുമായി സഹവസിക്കുകയും അടുത്ത് സമ്പർക്കം പുലർത്തുകയും ചെയ്യുന്ന മനുഷ്യരിലും രോഗം പടർത്തുന്നു.സാധാരണ ജലദോഷം മുതൽ അപകടകാരിയായ ന്യൂമോണിയ വരെ കൊറോണ വൈറസ് മനുഷ്യരിൽ ഉണ്ടാക്കുന്നു.2019-20 ലെ കൊറോണ രോഗം ചൈനയിലെ വുഹാനിൽ ആണ് ആദ്യമായി കണ്ടെത്തിയത്.പിന്നീട് ഈ പകർച്ചവ്യാധി ലോകം മുഴുവൻ പടർന്നു പിടിക്കുകയായിരുന്നു. ഒറ്റ ദിവസം കൊണ്ട് ആയിരത്തിലേറെ ആളുകൾ ആണ് മരിച്ചിട്ടുള്ളത്. രോഗം ബാധിച്ച വ്യക്തികൾച്ച ചുമക്കുകയോ മൂക്കു ചീറ്റുകയോ ചെയ്യുമ്പോൾ ഉണ്ടാകുന്ന ചെറിയ തുള്ളികൾ വഴിയാണ് ഇത് പകരുന്നത്.

വ്യക്തി ശുചിത്വം പാലിച്ചും രോഗബാധിതരോട് അകലം പാലിച്ചും ഹസ്തദാനം ഒഴിവാക്കിയുo മാസ്ക്ക് ധരിച്ചും നമുക്കീ വൈറസിൽ നിന്നും രക്ഷ നേടാം

ഫാത്തിമ റിഷ എ പി
4 B എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം