എ.എം.എൽ.പി.എസ് പറമ്പിൽ/അക്ഷരവൃക്ഷം/കൊവിഡ്-19
കൊവിഡ്-19
കൊവിഡ്- 19 നമ്മുടെ ലോകത്ത് പടർന്ന് പിടിച്ച് ഒരു രോഗം വന്നിട്ടുണ്ട് .ആ രോഗം ആദ്യം വന്നത് ചൈനയിലാണ് അത് പിന്നെ വികസിത, വികസ്വര, അവികസിത രാഷ്ട്രങ്ങളിലേക്കും ഒരേ രീതിയിൽ പടന്ന് പിടിച്ചു.ഡോക്ടർമാരും നേഴ്സ്മാരും പോലീസുകാരും ഉറക്കമില്ലാതെ ഈ രോഗത്തിൽ നിന്ന് മുക്തി നേടാൻ വേണ്ടി സേവനം ചെയ്തു.ഈ അസുഖം കാരണം ഒരുപാട് പേർ മരണത്തിന് കീഴടങ്ങി കുറേ പേർ നിരീക്ഷണത്തിലായി.ഇന്ത്യയിൽ ആദ്യം കൊവിഡ് സ്ഥിരീകരിച്ചത് കേരളത്തിലായിരുന്നു. പിന്നീടത് ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലേക്കും പടന്ന് പിടിച്ചു.ഈ മഹാമാരിയെ തുരത്താൻ ഇന്ത്യാ ഗവൺമെൻ്റ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു പലർക്കും ജോലി ഇല്ലാതായി വീട്ടിലിരിക്കേണ്ടി വന്നു പലർക്കും കഴിക്കാൻ ഭക്ഷണമില്ലാത്ത അവസ്ഥ വന്നു കൂടാതെ ആശ്വാസകരമായ വാർത്തകളുമുണ്ടായിരുന്നു. ഒട്ടനവധി പേർക്ക് അസുഖം ഭേദമാവുകയും ചെയ്തു നന്ദി
|